അദ്ദേഹം ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണെന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ഗായിക ഇന്‍സ്റ്റഗ്രാം വീഡിയോയ്ക്കൊപ്പം ഇട്ട കുറിപ്പില്‍ പറയുന്നു.

കൊച്ചി: അപകടത്തില്‍ പെട്ട് കിടപ്പിലായ പിതാവിന്റെ അടുത്തിരുന്നു ഗാനം ആലപിച്ച് ഗായിക സയനോരയും കുടുംബാഗങ്ങളും. ക്രിസ്മസിനോടനുബന്ധിച്ചു ഗായിക പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയുടെ മനസ് കീഴടക്കുകയാണ്. സയനോരയുടെ അമ്മയെയും മറ്റു കുടുംബാംഗങ്ങളെയും വിഡിയോയിൽ സയനോരയ്ക്കൊപ്പം ഗാനം ആലപിക്കുന്നുണ്ട്. ഗായികയുടെ പിതാവ് കട്ടിലിൽ കിടന്നുകൊണ്ടു തന്നെ ഗാനാലാപനത്തിൽ പങ്കുചേരുന്നതും ഹൃദ്യമായ കാഴ്ചയാണ്

കഴിഞ്ഞയാഴ്ചയുണ്ടായ അപകടത്തിലാണ് സയനോരയുടെ പിതാവിന് പരുക്കേറ്റത്. ഇടതുകാൽ മുറിച്ചുമാറ്റേണ്ടി വന്നു. അദ്ദേഹം ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണെന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ഗായിക ഇന്‍സ്റ്റഗ്രാം വീഡിയോയ്ക്കൊപ്പം ഇട്ട കുറിപ്പില്‍ പറയുന്നു.

എല്ലാവരും തന്റെ പിതാവിനായി പ്രാർഥിക്കണമെന്നും സയനോര അഭ്യർഥിച്ചു. പ്രയാസങ്ങളിൽ കൂടെ നിന്നവരോടു നന്ദി പറയുന്നുവെന്നു കുറിച്ച സയനോര, ‘ഇതും കടന്നുപോകും’ എന്ന പ്രതീക്ഷയുടെ വാക്കുകൾ പങ്കുവച്ചുകൊണ്ടാണ് ക്രിസ്മസ് ആശംസകൾ നേർന്നത്.

വീഡിയോ കാണാം

View post on Instagram

ഗോവിന്ദ് വസന്തയുടെ മനോഹര ഈണം; 'വണ്ടര്‍ വിമെന്‍' വീഡിയോ സോംഗ്

തിരിച്ചുവരവ് കളറാക്കാന്‍ ഭാവന; 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നി'ലെ ഗാനം എത്തി