മദ്രാസിയുടെ കേരളാ വിതരണാവകാശം ലിസ്റ്റിൻ സ്റ്റീഫൻ നേതൃത്വം നൽകുന്ന മാജിക് ഫ്രെയിംസ് റിലീസ് സ്വന്തമാക്കി.

ശിവകാർത്തികേയൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം മദ്രാസിയിലെ പുതിയ ​ഗാനം റിലീസ് ചെയ്തു. തങ്കപ്പൂവേ എന്ന് തുടങ്ങുന്ന ​ഗാനത്തിന് സം​ഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് ആണ്. വിവേക് ആണ് ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. രവി ജി ആണ് ആലാപനം. എ ആർ മുരുഗദോസ് സംവിധാനം ചെയ്ത മദ്രാസി

മദ്രാസിയുടെ കേരളാ വിതരണാവകാശം ലിസ്റ്റിൻ സ്റ്റീഫൻ നേതൃത്വം നൽകുന്ന മാജിക് ഫ്രെയിംസ് റിലീസ് സ്വന്തമാക്കി. മദ്രാസിയുടെ റിലീസായ ട്രെയ്‍ലര്‍, ടീസർ, ഗാനങ്ങൾ എന്നിവ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട താരം ബിജു മേനോൻ മദ്രാസിയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബിജു മേനോന്റെ കരിയറിലെ ഒൻപതാമത്തെ തമിഴ് ചിത്രമാണിത്‌. രുക്മിണി വസന്ത് നായികയാകുന്ന ചിത്രത്തിൽ വിദ്യുത് ജാംവാല്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. സെപ്റ്റംബർ 5, തിരുവോണദിനത്തിലാണ് മദ്രാസി തിയറ്ററുകളിലേക്കെത്തുന്നത്‌.

ശ്രീ ലക്ഷ്മി മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ, രുക്മിണി വസന്ത്, വിദ്യുത് ജാംവാല്‍, ബിജു മേനോൻ, ഷബീർ കല്ലറയ്ക്കല്‍, വിക്രാന്ത് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മദ്രാസിയുടെ സിനിമാട്ടോഗ്രാഫി: സുദീപ് ഇളമൺ, എഡിറ്റിംഗ് : ശ്രീകർ പ്രസാദ്, കലാസംവിധാനം: അരുൺ വെഞ്ഞാറമൂട്, ആക്ഷൻ കൊറിയോഗ്രാഫി : കെവിൻ മാസ്റ്റർ, മാസ്റ്റർ ദിലീപ് സുബ്ബരായൻ, പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് കൺസൽട്ടന്റ് : പ്രതീഷ് ശേഖർ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

Thangapoovey - Lyrical Video | Madharaasi | Sivakarthikeyan | Rukmini | A.R.Murugadoss | Anirudh

ശിവകാര്‍ത്തികേയൻ നായകനായി ഒടുവില്‍ വന്നതാണ് അമരൻ. അമരൻ 2024ല്‍ സര്‍പ്രൈസ് ഹിറ്റ് ചിത്രമായി മാറിയിരുന്നു. ശിവകാര്‍ത്തികേയന്റെ അമരൻ ആഗോളതലത്തില്‍ 334 കോടിയോളം നേടിയിരുന്നു.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്