ബേസിലും നസ്രിയയും ആദ്യമായി ഒരുമിച്ച ചിത്രം

ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ തിയറ്ററുകളിലെത്തിയ സൂക്ഷ്മദര്‍ശിനി എന്ന ചിത്രം വന്‍ അഭിപ്രായം നേടി തിയറ്ററുകളില്‍ തുടരുകയാണ്. എം സി ജിതിന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ഓരോ സാങ്കേതിക വിഭാഗങ്ങളും പ്രേക്ഷകരുടെ പ്രശംസ നേടുന്നുണ്ട്. അതിലൊന്നാണ് സംഗീതം. ഭ്രമയുഗത്തിലൂടെ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ക്രിസ്റ്റോ സേവ്യര്‍ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. ഗാനങ്ങള്‍ക്കൊപ്പം ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതവും ഏറെ ശ്രദ്ധ നേടുന്നുണ്ട്. ഇപ്പോഴിതാ ക്രിസ്റ്റോ സേവ്യര്‍ ചിട്ടപ്പെടുത്തിയ ചിത്രത്തിന്‍റെ തീം മ്യൂസിക്കിന്‍റെ ലൈവ് റെക്കോര്‍ഡിംഗ് സെഷന്‍റെ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. ലോകപ്രശസ്തമായ ബുഡാപെസ്റ്റ് സ്കോറിംഗ് ആണ് ഇത് നിര്‍വ്വഹിച്ചിരിക്കുന്നത്. 

ബേസിൽ ജോസഫും നസ്രിയ നസീമുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ആദ്യമായാണ് ഇവര്‍ ഒരുമിച്ച് അഭിനയിക്കുന്നത്. ഹാപ്പി അവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെയും എ വി എ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേർന്നാണ്. മറ്റ് സുപ്രധാന വേഷങ്ങൾ ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്. 

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ഇംതിയാസ് കദീർ, സനു താഹിർ, ഛായാഗ്രഹണം ശരൺ വേലായുധൻ, ചിത്രസംയോജനം ചമൻ ചാക്കോ, ഗാനരചന മു.രി, വിനായക് ശശികുമാർ, ഓഡിയോഗ്രാഫി വിഷ്ണു ഗോവിന്ദ്, കലാസംവിധാനം വിനോദ് രവീന്ദ്രൻ, മേക്കപ്പ് ആർ ജി വയനാടൻ, വസ്ത്രാലങ്കാരം മഷർ ഹംസ, സ്റ്റിൽസ് രോഹിത് കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ പ്രതീഷ് മാവേലിക്കര, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് നസീർ കാരന്തൂർ, പോസ്റ്റർ ഡിസൈൻ സര്‍ക്കാസനം, യെല്ലോ ടൂത്ത്സ്, ചീഫ് അസോസിയേറ്റ് രോഹിത് ചന്ദ്രശേഖർ, ഫിനാൻസ് കൺട്രോളർ ഷൗക്കത്ത് കല്ലൂസ്, സംഘട്ടനം പിസി സ്റ്റണ്ട്സ്, വിഎഫ്എക്സ് ബ്ലാക്ക് മരിയ, കളറിസ്റ്റ് ശ്രീക് വാര്യര്‍, വിതരണം ഭാവന റിലീസ്, പ്രൊമോ സ്റ്റിൽസ് വിഷ്ണു തണ്ടാശ്ശേരി, പിആർഒ ആതിര ദിൽജിത്ത്.

ALSO READ : മെജോ ജോസഫിന്‍റെ സം​ഗീതം; 'ഓശാന'യിലെ വീഡിയോ ഗാനം എത്തി

Sookshmadarshini Theme - Live Recording | Nazriya Nazim | Basil Joseph | MC | Christo Xavier