വിക്രമും ധ്രുവും അച്ഛനും മകനുമായാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്

'ജഗമേ തന്തിര'ത്തിനു ശേഷം കാര്‍ത്തിക് സുബ്ബരാജ് (Karthik Subbaraj) സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മഹാന്‍' (Mahaan). വിക്രം നായകനാവുന്ന ചിത്രത്തില്‍ മകന്‍ ധ്രുവ് വിക്രമും (Dhruv Vikram) ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 'ശൂരയാട്ടം' എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മുത്തമിഴ്. സംഗീതം സന്തോഷ് നാരായണന്‍ (Santhosh Narayanan). വി എം മഹാലിംഗവും സന്തോഷ് നാരായണനും ചേര്‍ന്നാണ് പാടിയിരിക്കുന്നത്.

വിക്രമും ധ്രുവും അച്ഛനും മകനുമായാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ബോബി സിംഹ, സിമ്രാന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ശ്രേയസ് കൃഷ്‍ണയാണ്. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍. സംഘട്ടനം ദിനേശ് സുബ്ബരായന്‍. കൊറിയോഗ്രഫി എം ഷെരീഫ്. എസ് എസ് ലളിത് കുമാര്‍ ആണ് നിര്‍മ്മാണം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona