കന്നി മാളികപ്പുറത്തിന് അയ്യപ്പ ചരിതം വർണ്ണിക്കുന്ന ഗുരുസ്വാമിയുടെ ആശയത്തിൽ ഒരുങ്ങിയ 'ശ്രീ അയ്യപ്പ ചരിതം' എന്ന ആൽബം പൂർണ്ണമായും മൊബൈലിൽ ചിത്രീകരിച്ചതാണ്. 

കൊച്ചി: പൂർണ്ണമായും മൊബൈലിൽ ചിത്രീകരിച്ച അയ്യപ്പ ഭക്തിഗാന ആല്‍ബമാണ് ശ്രീ അയ്യപ്പ ചരിതം. കന്നി മാളുകപ്പുറം ആയി മലയ്ക്ക് പോകാൻ തയ്യാറെടുക്കുന്ന കുട്ടിക്ക് അയ്യപ്പ ചരിതം വർണ്ണിച്ചു കൊടുക്കുന്ന ഗുരു സ്വാമി എന്ന ആശയത്തിലാണ് ആല്‍ബം തയ്യാറാക്കിയിരിക്കുന്നത്.

ഹൈമവതി തങ്കപ്പന്‍റെ വരികൾക്ക് യുവ സംഗീത സംവിധായകൻ അനുലാൽ എംഎസ് സംഗീതം നൽകി യുവഗായകൻ അമർനാഥ് എംജി പാടിയ മനോഹരമായ അയ്യപ്പ ഭക്തിഗാനം സ്വരാത്മിക സംഗീത വിദ്യാലയത്തിന്‍റെ ബാനറിൽ മകര സംക്രാന്തി ദിനത്തിൽ സ്വരാത്മിക സ്കൂൾ ഓഫ് മ്യൂസിക് യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടു.

സ്വരാത്മിക സ്കൂൾ ഓഫ് മ്യൂസിക് ഫേസ് ബുക്ക് പേജിലും ആല്‍ബം റിലീസ് ചെയ്തു. ഓർകസ്ട്രേഷൻ ശ്രീ അനിൽ ബോസ് പറവൂർ, ഫ്ലൂട്ട് വിജയൻ ചോറ്റാനിക്കര, റിഥം ശ്രീരാജ്, ഓഡിയോ എഡിറ്റിംഗ് ഷെബിൻ (വിൻസെൻ്റ്സ് റെക്കോർഡിംഗ് ഇൻ സ്റ്റുഡിയോ), വീഡിയോ ഡയറക്ഷൻ അച്ചു രഞ്ചൻ, വീഡിയോ & എഡിറ്റിംഗ് ശ്രീരാജ് എംആര്‍ എന്നിവർ ആണ് ചെയ്തിരിയ്ക്കുന്നത്. ഈ ആൽബത്തിൽ മാളികപ്പുറമായി അഭിനയിച്ചിരിക്കുന്നത് അനുലാലിന്‍റെ മകൾ ദേവഗംഗയാണ്.

YouTube video player

നിറവയറില്‍ ആ മ്യൂസിക് ആല്‍ബം ചിത്രീകരിച്ചത് ഇങ്ങനെ, സ്‍നേഹയ്‍ക്ക് അഭിനന്ദനങ്ങളുമായി ആരാധകര്‍

ഒരു കാലത്ത് 'ഒന്നിനും കൊള്ളാത്തവന്‍', കാലം മാറിയപ്പോള്‍ 'ബ്രാറ്റ്' ആത്മവിശ്വാസത്തിന്‍റെ വാക്കായി മാറി