Asianet News MalayalamAsianet News Malayalam

'നീലാമ്പലേ നീ വന്നിതാ'; 'പ്രീസ്റ്റി'ലെ വീഡിയോ സോംഗ് എത്തി

'നീലാമ്പലേ' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഹരിനാരായണന്‍ ബി കെ ആണ്. സംഗീതം രാഹുല്‍ രാജ്. സുജാതയാണ് പാടിയിരിക്കുന്നത്.

Sujatha Mohan Neelaambale Video Song the priest
Author
Thiruvananthapuram, First Published Mar 18, 2021, 6:55 PM IST

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്‍ത 'ദി പ്രീസ്റ്റി'ലെ വീഡിയോ ഗാനം പുറത്തെത്തി. 'നീലാമ്പലേ' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഹരിനാരായണന്‍ ബി കെ ആണ്. സംഗീതം രാഹുല്‍ രാജ്. സുജാതയാണ് പാടിയിരിക്കുന്നത്.

കൊവിഡ് ഇടവേളയ്ക്കുശേഷം തിയറ്ററുകളിലേക്കെത്തുന്ന മലയാളത്തില്‍ നിന്നുള്ള ആദ്യ സൂപ്പര്‍ചാര ചിത്രമാണ് ദി പ്രീസ്റ്റ്. കഴിഞ്ഞ വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായെത്തുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതലേ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണിത്. സംവിധായകന്‍റെ തന്നെ കഥയ്ക്ക് ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. രാഹുല്‍ രാജ് സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ് ആണ്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും ആര്‍ ഡി ഇല്യൂമിനേഷന്‍സിന്‍റെയും ബാനറില്‍ ആന്‍റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിഖില വിമല്‍, ശ്രീനാഥ് ഭാസി, സാനിയ ഇയ്യപ്പന്‍, ജഗദീഷ്, മധുപാല്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

 

Follow Us:
Download App:
  • android
  • ios