ടെസ്സ ചാവറ ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സിസ്റ്റർ ജോസ്സറ്റയാണ്

വിശുദ്ധ അൽഫോൻസാമ്മ ലോകത്തോടു വിട പറഞ്ഞിട്ടു 75 വർഷം തികയുകയാണ്. സഹനത്തിന്റെയും വേദനയുടെയും പടവുകളിലൂടെ നടന്നപ്പോഴും തെല്ലും വിശ്വാസം കൈവിടാതെ അവസാനംവരെ വിശ്വാസത്തിൽ ഉറച്ചു മാതൃകാപരമായ ജീവിതം നയിച്ച അൽഫോൻസാമ്മയുടെ മഹത്വം പ്രകീർത്തിക്കുന്ന സംഗീത ആൽബമാണ് തമ്പുരാനേ അൻപുള്ള തമ്പുരാനേ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player


പ്രകാശപൂരിതമായിരുന്ന അൽഫോൻസാമ്മയുടെ ജീവിതത്തെ പരാമർശിക്കുന്ന ആൽബത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഫാ ജോസ് തറപ്പേലാണ്, ടെസ്സ ചാവറ ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സിസ്റ്റർ ജോസ്സറ്റയാണ്. ഉണ്ണി രാമപുരമാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്.