Asianet News MalayalamAsianet News Malayalam

തിയറ്ററില്‍ ഓളം തീര്‍ക്കാന്‍ ആസിഫ് അലി; 'കാസര്‍ഗോള്‍ഡി'ലെ പാട്ടെത്തി: വീഡിയോ

ചുവട് വെക്കാന്‍ പ്രേരിപ്പിക്കുന്ന ഗാനം

thanaro video song kasargold asif ali mridul nair vinayakan sunny wayne nsn
Author
First Published Sep 1, 2023, 10:32 PM IST

ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ, ദീപക് പറമ്പോല്‍, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാസര്‍ഗോള്‍ഡ്. ചിത്രത്തിലെ വീഡിയോഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. താനാരോ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വൈശാഖ് സുഗുണന്‍ ആണ്. സംഗീതം പകര്‍ന്നിരിക്കുന്നത് നിരഞ്ജ് സുരേഷ്. നിരഞ്ജ് സുരേഷും തങ്കച്ചന്‍ അഭിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചുവട് വെക്കാന്‍ പ്രേരിപ്പിക്കുന്ന, ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിക്കാന്‍ ഏറെ സാധ്യതയുള്ള ഗാനമാണ് ഇത്.

മുഖരി എന്റർടെയ്ന്‍‍മെന്‍റ്സും യൂഡ്‌ലീ ഫിലിംസുമായി സഹകരിച്ച് സരിഗമ നിർമിക്കുന്ന ചിത്രമാണ് കാസർഗോൾഡ്. സിദ്ദിഖ്, ധ്രുവൻ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സമ്പത്ത് റാം, സാഗർ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങൾ. കോ പ്രൊഡ്യൂസർ സഹിൽ ശർമ്മ. ജെബിൽ ജേക്കബ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സജിമോൻ പ്രഭാകർ തിരക്കഥ, സംഭാഷണം എഴുതുന്നു. വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക് വിഷ്ണു വിജയ്, നിരഞ്ജ് സുരേഷ് എന്നിവർ സംഗീതം പകരുന്നു. എഡിറ്റർ മനോജ് കണ്ണോത്ത്, കല സജി ജോസഫ്, മേക്കപ്പ് ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം മഷര്‍ ഹംസ, സ്റ്റിൽസ് റിഷാദ് മുഹമ്മദ്, പ്രൊമോ സ്റ്റിൽസ് രജീഷ് രാമചന്ദ്രൻ, പരസ്യകല എസ് കെ ഡി ഡിസൈൻ ഫാക്ടറി, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ബിജിഎം വിഷ്ണു വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുനിൽ കാര്യാട്ടുക്കര, പ്രൊഡക്ഷൻ കൺട്രോളർ വിനോഷ് കൈമൾ, പ്രണവ് മോഹൻ, പി ആർ ഒ ശബരി.

ALSO READ : രജനിക്ക് ബിഎംഡബ്ല്യുവെങ്കില്‍ നെല്‍സണ് പോര്‍ഷെ; കൂടുതല്‍ വിലയുള്ള കാര്‍ സമ്മാനമായി സ്വീകരിച്ച് സംവിധായകന്‍

Follow Us:
Download App:
  • android
  • ios