നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിദ്ധു ജൊന്നലഗഡ്ഡ തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്

മലയാളി താരം അനുപമ പരമേശ്വരന് ഇന്ന് ഏറ്റവും തിരക്കുള്ളത് തെലുങ്കിലാണ്. അവരുടെ റിലീസിന് തയ്യാറായിരിക്കുന്ന അടുത്ത ചിത്രവും തെലുങ്കില്‍ത്തന്നെ. മാലിക് റാം സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര് ടില്ലു സ്ക്വയര്‍ എന്നാണ്. നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിദ്ധു ജൊന്നലഗഡ്ഡ തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

ഓ മൈ ലില്ലി എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സിദ്ധുവും രവി ആന്‍റണിയും ചേര്‍ന്നാണ്. സംഗീതം അച്ചു രാജാമണി. ശ്രീറാം ചന്ദ്രയാണ് ഗാനം ആലപിച്ചിരിക്കുന്നത്. പാട്ടിന്‍റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്. മുരളീധര്‍ ഗൗഡ്, സിവിഎല്‍ നരസിംഹ റാവു, മുരളി ശര്‍മ്മ, പ്രണീത് റെഡ്ഡി കല്ലെം, രാജ് തിരണ്ഡസു തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സായ് പ്രകാശ് ഉമ്മഡിസിംഗുവാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. എഡിറ്റിംഗ് നവീന്‍ നൂളി, സംഗീതം റാം മിരിയാല, അച്ചു രാജാമണി, കലാസംവിധാനം എ എസ് പ്രകാശ്. സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ്, ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസ് എന്നീ ബാനറുകളില്‍ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. 

റിലീസ് തീയതി പല കുറി മാറ്റിവെക്കപ്പെട്ട സിനിമയാണ് ടില്ലു സ്ക്വയര്‍. പോസ്റ്റ് പ്രൊഡക്ഷനുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു കാരണം. ഫെബ്രുവരി 9 ന് എത്തുമെന്ന് അറിയിച്ചിരുന്ന ചിത്രം ആ ദിവസവും എത്തിയില്ല. മാര്‍ച്ച് 29 ആണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന റിലീസ് തീയതി.

ALSO READ : കളി മാറ്റാന്‍ വന്നയാള്‍ പുറത്ത്! ബിഗ് ബോസില്‍ ഇനി ശ്രദ്ധിക്കേണ്ടത് ഇവരെ

Oh My Lily Lyric Video | Tillu Square | Siddu, Anupama Parameswaran | Sreeram Chandra |Achu Rajamani