'ഗോദ' എന്ന സിനിമയ്ക്ക് ശേഷം ടൊവിനോ തോമസും സംവിധായകൻ ബേസിൽ ജോസഫും ഒന്നിച്ച സിനിമയാണ് മിന്നൽ മുരളി. 

ടൊവിനോ- ബേസിൽ ജോസഫ്(Tovino-Basil joseph) കൂട്ടുക്കെട്ടിൽ പുറത്തിറങ്ങി ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് മിന്നൽ മുരളി(Minnal Murali). ഇന്ത്യയൊട്ടാകെ ചിത്രത്തിന് വൻ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിൽ സ്പീഡ് ആയിരുന്നു മുരളിയുടെ സൂപ്പർ പവർ. ഇപ്പോഴിതാ മിന്നൽ മുരളിയിലെ ഹിറ്റ് ​ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

ഷിബുവിന്റെ അടുത്തേക്ക് ഉഷ എത്തുന്നതും ഇരുവരും തമ്മിലുള്ള വികാര നിര്‍ഭര നിമിഷങ്ങളുമാണ് ഗാനരംഗത്തില്‍ ഉള്ളത്. ഒപ്പം ഷിബുവിനെ നേരിടാന്‍ രണ്ടും കല്പിച്ചെത്തുന്ന നാട്ടുകാരും അവരെ നേരിടുന്നതിനിടയിലുള്ള ഉഷയുടെയും കുഞ്ഞിന്റേയും മരണവും ഗാനരംഗത്തിലുണ്ട്. സിനിമയിലെ ഏറ്റവും ജനപ്രീതി നേടിയ ഗാനമായിരുന്നു ഉയിരെ എന്ന ഗാനം.

ക്രിസ്മസ് റിലീസായി നെറ്റ്ഫ്ലിക്സിൽ എത്തിയ ചിത്രമാണ് മിന്നൽ മുരളി. നെറ്റ്ഫ്ലിക്സിന്‍റെ ആഗോള ലിസ്റ്റിലെ ആദ്യ പത്തില്‍ തുടര്‍ച്ചയായ മൂന്ന് വാരങ്ങള്‍ പിന്നിട്ട ചിത്രം 2021ല്‍ ഏറ്റവുമധികം റേറ്റിംഗ് ലഭിച്ച ആക്ഷന്‍, അഡ്വഞ്ചര്‍ ചിത്രങ്ങളുടെ ലിസ്റ്റിലും ഇടംപിടി‍ച്ചിരുന്നു. ന്യൂയോര്‍ക്ക് ടൈംസിന്റെ പട്ടികയിലും മിന്നല്‍ മുരളി ഇടംനേടിയിരുന്നു. ന്യൂയോര്‍ക്ക് ടൈംസ് നിര്‍ദേശിച്ച അഞ്ച് അന്തര്‍ദേശീയ സിനിമകളുടെ പട്ടികയിലാണ് മിന്നല് മുരളി ഇടംപിടിച്ചിരുന്നത്.

YouTube video player

നെറ്റ്ഫ്ളിക്സ് ടോപ്പ് ടെന്‍ ലിസ്റ്റില്‍ സ്‌ക്വിഡ് ഗെയിംസിനേയും മണി ഹെയ്സ്റ്റിനെയും പിന്തള്ളി മിന്നല്‍ മുരളി ഒന്നാമതെത്തിയിരുന്നു. സാക്ഷി സിംഗ് ധോണിയും വെങ്കട് പ്രഭുവും ഉള്‍പ്പെടെയുള്ളവര്‍ മിന്നല്‍ മുരളിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

'ഗോദ' എന്ന സിനിമയ്ക്ക് ശേഷം ടൊവിനോ തോമസും സംവിധായകൻ ബേസിൽ ജോസഫും ഒന്നിച്ച സിനിമയാണ് മിന്നൽ മുരളി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഇടിമിന്നല്‍ അടിച്ച് പ്രത്യേക കഴിവ് ലഭിച്ച ജെയ്‌സണ്‍ കുറുക്കന്‍മൂലയുടെ രക്ഷകനായി മാറുന്നതാണ് മിന്നല്‍ മുരളി എന്ന ചിത്രത്തിലെ പ്രധാന ഇതിവൃത്തം.

മൈക്കിളും കൂട്ടരും വിജയകരമായ രണ്ടാം വാരത്തിലേക്ക്; നന്ദി പറഞ്ഞ് 'ഭീഷ്മപർവ്വം' ടീം

നിറഞ്ഞ സദസ്സിൽ വിജയകരമായി പ്രദർശനം തുടരുകയാണ് മമ്മൂട്ടിയുടെ(Mammootty) ഭീഷ്മപർവ്വം(Bheeshma Parvam). അമൽ നീരദ്(Amal Neerad) സംവിധാനം ചെയ്ത ചിത്രത്തിൽ മൈക്കിൾ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ബോക്സ് ഓഫീസിലും ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം രണ്ടാം വാരത്തിലേക്ക് എത്തുന്ന സന്തോഷം പങ്കുവയ്ക്കുകയാണ് അണിയറ പ്രവർത്തകർ. 

സക്സസ് പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. വിജയകരമായി പ്രദർശനം തുടരാൻ അവസരമൊരുക്കിയ എല്ലാവർക്കും ടീം നന്ദി അറിയിക്കുകയും ചെയ്യുന്നു. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രം​ഗത്തെത്തിയത്. അതേസമയം, റിലീസ് ദിനം മുതൽ മികച്ച ബോക്സ് ഓഫീസ് കള​ക്ഷനാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രം 50 കോടി ക്ലബിലെത്തിയ വിവരം ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരുന്നു.

'ഭീഷ്‍മപര്‍വ്വം' ചിത്രം 50 കോടി ക്ലബിലെത്തിയതിന് നന്ദി പറഞ്ഞാണ് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നത്. മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷളായിരുന്നു. ആ പ്രതീക്ഷകള്‍ എല്ലാം ശരിവയ്‍ക്കുന്ന തരത്തിലായിരുന്നു 'ഭീഷ്‍മപര്‍വ്വം'ത്തിന്റെ ബോക്സ് ഓഫീസിലെ പ്രകടനം. സമീപകാലത്ത് മമ്മൂട്ടി ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ സ്വീകാര്യതയുമാണ് ഇത്.