ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ആദ്യ ചിത്രം

ഉണ്ണി മുകുന്ദന്‍ (Unni Mukundan) നായകനാവുന്ന 'മേപ്പടിയാന്‍' (Meppadiyan) എന്ന സിനിമയുടെ റിലീസ് തീയതി മോഹന്‍ലാല്‍ (Mohanlal) പ്രഖ്യാപിച്ചു. ജനുവരി 14നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ ആലപിച്ച അയ്യപ്പ ഭക്തിഗാനവും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ അവതരിപ്പിച്ചു. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് രാഹുല്‍ സുബ്രഹ്മണ്യനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഉണ്ണി മുകുന്ദന്‍ നിര്‍മ്മാതാവായി അരങ്ങേറുന്ന ചിത്രം കൂടിയാണിത്. ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്ന പേരിലാണ് ബാനര്‍. നവാഗതനായ വിഷ്‍ണു മോഹന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, കോട്ടയം രമേശ്, അഞ്ജു കുര്യന്‍, നിഷ സാരംഗ്, ശങ്കര്‍ രാമകൃഷ്‍ണന്‍, കലാഭവന്‍ ഷാജോണ്‍, അപര്‍ണ്ണ ജനാര്‍ദ്ദനന്‍, ജോര്‍ഡി പൂഞ്ഞാര്‍, കുണ്ടറ ജോണി, മേജര്‍ രവി, ശ്രീജിത്ത് രവി, പൗളി വില്‍സണ്‍, കൃഷ്‍ണ പ്രദാസ്, മനോഹരി അമ്മ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ഇതിനകം സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയാക്കിയ ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. വിതരണം ഗുഡ്‍വില്‍ എന്‍റര്‍ടെയ്‍ന്‍‍മെന്‍റ്സ്. 

ഛായാഗ്രഹണം നീല്‍ ഡി കുഞ്ഞ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കെ ജി ഷൈജു, കലാസംവിധാനം സാബു മോഹന്‍, വസ്ത്രാലങ്കാരം ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ് അരുണ്‍ ആയൂര്‍, സൗണ്ട് ഡിസൈന്‍ ടോണി ബാബു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍.

YouTube video player