Asianet News MalayalamAsianet News Malayalam

പ്രേക്ഷക ഹൃദയം തൊട്ട 'ഒന്നാം പടി മേലേ...'; 'മാളികപ്പുറ'ത്തിലെ മനോഹര മെലഡി എത്തി

'മാളികപ്പുറ'ത്തിലെ മെലഡി ​ഗാനം റിലീസ് ചെയ്തു.

Unni Mukundan movie Malikappuram video song
Author
First Published Jan 13, 2023, 7:01 PM IST

ണ്ണി മുകുന്ദൻ നായകനായി എത്തിയ പുതിയ ചിത്രം 'മാളികപ്പുറ'ത്തിലെ മെലഡി ​ഗാനം റിലീസ് ചെയ്തു. വിനീത് ശ്രീനിവാസൻ ആലപിച്ച 'ഒന്നാം പടി മേലേ...'എന്ന ​ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. രഞ്ജിൻ രാജ് സം​ഗീതം നൽകിയ ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് സന്തോഷ് വർമ്മയാണ്. ദൈര്‍ഘ്യം കുറവാണെങ്കിലും തിയറ്ററുകളില്‍ പ്രേക്ഷക ഹൃദയം തൊട്ട ഗാനം കൂടിയായിരുന്നു ഇത്. 

ഡിസംബര്‍ 30 ന് തിയറ്ററുകളില്‍ എത്തിയ മാളികപ്പുറം സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു ശശിശങ്കര്‍ ആണ്. മൂന്നാം വാരത്തിലേക്ക്മൂന്നാം വാരത്തിലേക്ക് കടക്കുന്ന ചിത്രം ഇതുവരെ 25 കോടി നേടിയെന്ന് ചിത്രം നിര്‍മ്മിച്ച ബാനറുകളില്‍ ഒന്നായ കാവ്യ ഫിലിം കമ്പനി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. 

ബാലതാരം ദേവനന്ദയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത് വിഷ്ണുവാണ്. അഭിലാഷ് പിള്ളയുടേതാണ് രചന. പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള ഒരുക്കുന്ന തിരക്കഥയാണിത്. ഉണ്ണിമുകുന്ദനെ കൂടാതെ ഇന്ദ്രൻസ്, മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ദേവനന്ദ, ആൽഫി പഞ്ഞിക്കാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

'തല്ലുമാല'ക്ക് ശേഷം കല്യാണിയുടെ 'ശേഷം മൈക്കിൽ ഫാത്തിമ'; കൗതുകമുണർത്തി ഫസ്റ്റ് ലുക്ക്

അതേസമയം, 'മിണ്ടിയും പറഞ്ഞും''മിണ്ടിയും പറഞ്ഞും' എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ലൂക്ക എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച അരുണ്‍ ബോസ് ആണ് ഈ സിനിമയും ഒരുക്കുന്നത്. അപര്‍ണ ബാലമുരളിയാണ് നായിക. 

Follow Us:
Download App:
  • android
  • ios