ബേസിലിന്‍റെ കഴിഞ്ഞ ചിത്രം ഗോദയുടെ സംഗീതസംവിധാനവും ഷാന്‍ ആയിരുന്നു

ബേസില്‍ ജോസഫിന്‍റെ (Basil Joseph) കഴിഞ്ഞ ചിത്രമായ ഗോദയിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. 'ആരോ നെഞ്ചില്‍' അടക്കം ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ച ഗാനങ്ങളുടെ സംഗീത സംവിധാനം ഷാന്‍ റഹ്മാന്‍ (Shaan Rahman) ആയിരുന്നു. ഡയറക്റ്റ് ഒടിടി റിലീസ് ആയി അടുത്ത മാസം പുറത്തിറങ്ങാനിരിക്കുന്ന ബേസിലിന്‍റെ പുതിയ ചിത്രം മിന്നല്‍ മുരളിക്ക് (Minnal Murali) സംഗീതം പകര്‍ന്നിരിക്കുന്നത് ഷാന്‍ റഹ്മാനും സുഷിന്‍ ശ്യാമുമാണ്. ചിത്രത്തില്‍ ഷാന്‍ ഈണം പകര്‍ന്ന ഒരു ഗാനം പുറത്തെത്തിയിരിക്കുകയാണ്.

'ഉയിരേ ഒരു ജന്മം നിന്നേ' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. നാരായണി ഗോപനും മിഥുന്‍ ജയരാജും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം നെറ്റ്ഫ്ളിക്സിന്‍റെ ക്രിസ്‍മസ് റിലീസ് ആണ്. ഡിസംബര്‍ 24നാണ് റിലീസ്. 

സമീര്‍ താഹിര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ആക്ഷന്‍ ഡയറക്ടര്‍ വ്ളാദ് റിംബര്‍ഗ് ആണ്. സ്റ്റണ്ട്സ് സുപ്രീം സുന്ദര്‍. പശ്ചാത്തല സംഗീതം സുഷിന്‍ ശ്യാം. എഡിറ്റിംഗ് ലിവിങ്സ്റ്റണ്‍ മാത്യു. കലാസംവിധാനം മനു ജഗത്ത്, അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിഎഫ്എക്സ് മൈന്‍ഡ്സ്റ്റെയ്‍ന്‍ സ്റ്റുഡിയോസ്. കളറിംഗ് റെഡ് ചില്ലീസ് കളര്‍.

YouTube video player