അടക്ക വെറ്റില ചുണ്ണാമ്പ് എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ജിതിന്‍ ദേവസ്സിയാണ്. സംഗീതം പകര്‍ന്നിരിക്കുന്നതും ആലപിച്ചിരിക്കുന്നതും ശ്യാമപ്രസാദ്

ഇരട്ട തിരക്കഥാകൃത്തുക്കളും അഭിനേതാക്കളുമായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും സംവിധായകരായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് വെടിക്കെട്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും ഇവര്‍ ഇരുവരുമാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ആസ്വാദകശ്രദ്ധ നേടുകയാണ്. ചിത്രത്തിന്‍റെ പ്രൊമോ സോംഗ് ആണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. അടക്ക വെറ്റില ചുണ്ണാമ്പ് എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ജിതിന്‍ ദേവസ്സിയാണ്. സംഗീതം പകര്‍ന്നിരിക്കുന്നതും ആലപിച്ചിരിക്കുന്നതും ശ്യാമപ്രസാദ് ആണ്. 

ബിഗ് ബോസ് താരം ബ്ലെസ്‍ലിയുടെ സാന്നിധ്യമാണ് ഗാനത്തിന്‍റെ മറ്റൊരു ആകര്‍ഷണം. ആലാപനത്തിലെ ഹൈ എനര്‍ജി ദൃശ്യങ്ങളിലെ നൃത്തച്ചുവടുകളിലുമുണ്ട്. ജോബിന്‍ മാസ്റ്ററുടേതാണ് കൊറിയോഗ്രഫി. 75 ദിവസത്തെ ചിത്രീകരണത്തിനു ശേഷം ഓഗസ്റ്റിലാണ് ചിത്രം പാക്കപ്പ് ആയത്. ബാദുഷ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍ എം ബാദുഷ, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇരുന്നൂറോളം പുതുമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. പുതുമുഖം ഐശ്യര്യ അനിൽകുമാർ ആണ് ചിത്രത്തിലെ നായിക. 

ALSO READ : 'ലൂക്ക് ആന്‍റണി'യെ കാണാൻ അർധരാത്രിയും ആരാധകർ; റിലീസ് ദിനത്തിൽ റോഷാക്കിന് കേരളമെമ്പാടും എക്സ്ട്രാ ഷോകൾ

രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് ജോണ്‍കുട്ടിയാണ്. കലാസംവിധാനം സജീഷ് താമരശ്ശേരി. ബിബിൻ ജോർജ്, ഷിബു പുലർകാഴ്ച, വിപിൻ ജെഫ്രിൻ, ജിതിൻ ദേവസ്സി, അൻസാജ് ഗോപി എന്നിവരുടെ വരികൾക്ക് സംഗീതം ഒരുക്കുന്നത് ശ്യാം പ്രസാദ്, ഷിബു പുലർകാഴ്ച, അർജുൻ വി അക്ഷയ, അരുണ്‍ രാജ് എന്നിവർ ചേർന്നാണ്. പശ്ചാത്തല സംഗീതം അല്‍ഫോന്‍സ് ജോസഫ്. കലാസംവിധാനം സജീഷ് താമരശ്ശേരി, ചമയം കലാമണ്ഡലം വൈശാഖ്, ഷിജു കൃഷ്ണ, വസ്ത്രാലങ്കാരം ഇര്‍ഷാദ് ചെറുകുന്ന്, ശബ്ദമിശ്രണം അജിത്ത് എ ജോര്‍ജ്, സംഘട്ടനം ഫീനിക്സ് പ്രഭു, മാഫിയ ശശി. പി ആര്‍ ഒ- പി ശിവപ്രസാദ്. 

Vedikkettu Movie Promo Song | Adakka Vettila Chunnambu | Blesslee, Vishnu & Bibin | Matinee Muzic