Asianet News MalayalamAsianet News Malayalam

34 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും 'വെള്ളാരപ്പൂമല'; ജോണ്‍സന്‍റെ മനോഹര ഗാനം ധ്യാന്‍ ശ്രീനിവാസന്‍ ചിത്രത്തില്‍

1989 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു വരവേല്‍പ്പ്

Vellara Poomala Mele new song Nadhikalil Sundari Yamuna dhyan sreenivasan mohanlal Johnson Master nsn
Author
First Published Aug 27, 2023, 8:33 AM IST

മലയാളികള്‍ മറക്കാത്ത നിരവധി ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് ജോണ്‍സണ്‍ മാസ്റ്റര്‍. സത്യന്‍ അന്തിക്കാടിന്‍റെ നിരവധി ചിത്രങ്ങളില്‍ അദ്ദേഹത്തിന്‍റെ ശ്രദ്ധേയ ഗാനങ്ങള്‍ ഉണ്ട്. അതില്‍ പെട്ട ഒന്നാണ് വരവേല്‍പ്പിലെ വെള്ളാരപ്പൂമല എന്ന് തുടങ്ങുന്ന ഗാനം. ശ്രീനിവാസന്‍റെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം. 1989 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു വരവേല്‍പ്പ്. ഇപ്പോഴിതാ നീണ്ട 34 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ഗാനം വെള്ളിത്തിരയില്‍ വീണ്ടും ഇടംപിടിക്കുകയാണ്. ധ്യാന്‍ ശ്രീനിവാസൻ, അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ വിജേഷ് പനത്തൂര്‍, ഉണ്ണി വെല്ലോറ എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന നദികളില്‍ സുന്ദരി യമുന എന്ന ചിത്രത്തിലാണ് ഈ ഗാനം വീണ്ടും എത്തുന്നത്. 

കൈതപ്രം വരികള്‍ എഴുതി, ജോണ്‍സണ്‍ ഈണമിട്ട ഗാനം വരവേല്‍പ്പില്‍ ആലപിച്ചത് യേശുദാസ് ആയിരുന്നെങ്കില്‍ പുതുതായി ആലപിച്ചിരിക്കുന്നത് ഉണ്ണി മേനോന്‍ ആണ്. സിനിമാറ്റിക്ക ഫിലിംസ് എല്‍എല്‍പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി കുന്നുംപുറത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സെപ്റ്റംബര്‍ 15 ന് ചിത്രം തിയറ്ററുകളിലെത്തും. ക്രെസന്റ് റിലീസ് ത്രൂ സിനിമാറ്റിക്ക ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം. കണ്ണൂരിലെ ഗ്രാമങ്ങളാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. ഇവിടുത്തെ സാധാരണക്കാരായ മനുഷ്യര്‍, അവര്‍ക്കിടയിലെ കണ്ണന്‍, വിദ്യാധരന്‍ എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കണ്ണനെ ധ്യാന്‍ ശ്രീനിവാസനും വിദ്യാധരനെ അജു വര്‍ഗീസും അവതരിപ്പിക്കുന്നു. 

സുധീഷ്, നിര്‍മ്മല്‍ പാലാഴി, കലാഭവന്‍ ഷാജോണ്‍, നവാസ് വള്ളിക്കുന്ന്, അനീഷ്, പാര്‍വ്വണ, ആമി, ഉണ്ണിരാജ, ഭാനു പയ്യന്നൂര്‍, ദേവരാജ് കോഴിക്കോട്, രാജേഷ് അഴീക്കോടന്‍, സോഹന്‍ സീനുലാല്‍, ശരത് ലാല്‍, കിരണ്‍ രമേശ്, വിസ്മയ ശശികുമാർ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. മനു മഞ്ജിത്തിന്റെയും ഹരിനാരായണന്റെയും വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ ഈണം പകര്‍ന്നിരിക്കുന്നു. ശങ്കര്‍ ശര്‍മയാണ് ബിജിഎം. സരിഗമയാണ് ചിത്രത്തിലെ ഗാനങ്ങളുടെ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിയറ്റര്‍ റിലീസിനു ശേഷമുള്ള ഒടിടി റൈറ്റ്സ് പ്രമുഖ പ്ലാറ്റ്ഫോം ആയ എച്ച്ആര്‍ ഒടിടി ആണ് സ്വന്തമാക്കിയിരിക്കുന്നത്.

ഫൈസല്‍ അലി ഛായാഗ്രഹണവും രതിന്‍ രാധാകൃഷ്ണന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം അജയന്‍ മങ്ങാട്, മേക്കപ്പ് ജയന്‍ പൂങ്കുളം,കോസ്റ്റ്യൂം ഡിസൈന്‍ സുജിത് മട്ടന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രിജിന്‍ ജെസ്സി, പ്രോജക്ട് ഡിസൈന്‍ അനിമാഷ്, വിജേഷ് വിശ്വം, കളറിസ്റ്റ് ലിജു പ്രഭാകർ, സൗണ്ട് ഡിസൈൻ ശ്രീജിത്ത്‌ ശ്രീനിവാസൻ, സൗണ്ട് മിക്സിങ് വിപിൻ നായർ, ഫിനാന്‍സ് കണ്‍ട്രോളര്‍ അഞ്ജലി നമ്പ്യാര്‍, പ്രൊഡക്ഷന്‍ മാനേജര്‍ മെഹമൂദ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് പ്രസാദ് നമ്പ്യാങ്കാവ്, അനീഷ് നന്ദിപുലം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്തിരൂര്‍, പിആര്‍ഒ വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, ഫോട്ടോ സന്തോഷ് പട്ടാമ്പി, ഡിജിറ്റൽ മാർക്കറ്റിംഗ് യെല്ലോടൂത്ത്, പ്രൊമോഷന്‍ സ്റ്റില്‍സ് രോഹിത് കെ സുരേഷ്.

ALSO READ : തിയറ്ററുകളിലെ ഓണം തുടങ്ങി; ബോക്സ് ഓഫീസില്‍ 'സൂപ്പര്‍ ഫ്രൈഡേ', മൂന്ന് ചിത്രങ്ങള്‍ ചേര്‍ന്ന് നേടിയത്

Latest Videos
Follow Us:
Download App:
  • android
  • ios