ഒടിടി റിലീസുമായി ബന്ധപ്പെട്ട അിശ്ചിതത്വത്തിന് ഒടുവിലായിരുന്നു തിയറ്റർ റിലീസ്.

കുഞ്ഞാലി മരക്കാര്‍ നാലാമന്‍റെ കഥ പറയുന്ന പ്രിയദര്‍ശന്‍ ചിത്രം 'മരക്കാർ'(Marakkar)വിജയകരമായി പ്രദർശനം തുടരുകയാണ്. ഈ അവസരത്തിൽ ചിത്രത്തിലെ ഒരു വീഡിയോ ​ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. നീയേ എന്‍ തായേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. സംഗീതം പകര്‍ന്നിരിക്കുന്നത് റോണി റാഫേല്‍. ഹരിശങ്കറും രേഷ്‍മ രാഘവേന്ദ്രയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഇതിന്റെ ലിറിക്കൽ വീഡിയോ നേരത്തെ പുറത്തെത്തിയിരുന്നു. 

നെടുമുടി വേണു അവതരിപ്പിക്കുന്ന കോഴിക്കോട് സാമൂതിരിയുടെ രാജസദസ്സില്‍ ആലപിക്കപ്പെടുന്ന കീര്‍ത്തനത്തിന്‍റെ രൂപത്തിലാണ് ഗാനത്തിന്‍റെ ചിത്രീകരണം. കീർത്തി സുരേഷിനെയും അർജുനെയും ​ഗാനരം​ഗത്തിൽ കാണാം. ഡിസംബർ രണ്ടാം തിയതിയാണ് മരക്കാർ തിയറ്ററുകളിൽ എത്തിയത്. 

ഒടിടി റിലീസുമായി ബന്ധപ്പെട്ട അിശ്ചിതത്വത്തിന് ഒടുവിലായിരുന്നു തിയറ്റർ റിലീസ്. ചിത്രത്തിന് ആദ്യദിനങ്ങളില്‍ മോശം പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഇത് സംഘടിതമായ ആക്രമണമാണെന്ന് അണിയറക്കാരില്‍ ചിലരും പ്രേക്ഷകരില്‍ ഒരു വിഭാഗവും ആരോപിച്ചിരുന്നു. ആദ്യദിനം ലോകമാകെ 16,000 പ്രദര്‍ശനങ്ങളായിരുന്നു ചിത്രത്തിന്. പ്രീ-റിലീസ് ടിക്കറ്റ് ബുക്കിംഗ് വഴി മാത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായി നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് നേരത്തെ അറിയിച്ചിരുന്നു.