ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം' എന്ന സിനിമയിലൂടെ വിസ്മയ മോഹൻലാൽ അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നു. മോഹൻലാലും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ, കെ.എസ്. ചിത്ര ആലപിച്ച 'തളിരോർമ' എന്ന ഗാനം പുറത്തിറങ്ങി.
വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്ന തുടക്കം സിനിമയുടെ ആദ്യഗാനത്തിന്റെ സ്റ്റുഡിയോ വെർഷൻ പുറത്തുവിട്ടു. കെ എസ് ചിത്ര ആലപിക്കുന്ന ഗാനം കേൾക്കാനായി സുചിത്ര മോഹൻലാലും ഉണ്ടായിരുന്നു. ജേക്സ് ബിജോയ് സംഗീതം നൽകിയ 'തളിരോർമ' ഗാനം ഇതിനോടകം തന്നെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ജോയ് പോൾ ആണ് ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ ചിത്രയോടുള്ള സ്നേഹം നിറഞ്ഞുള്ള കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.
ആശിർവ്വാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആന്ഖണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് തുടക്കം. മകൾക്കൊപ്പം മോഹൻലാലും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഓഗസ്റ്റ് ഏഴിന് ചിത്രം തിയറ്ററുകളിൽ എത്തും. ഒരു മലയോര ഗ്രാമത്തിലെ തികച്ചും സാധാരണ കുടുംബ പശ്ചാത്തലത്തിലൂടെയാണ് സംവിധായകനായ ജൂഡ് ആന്റണി ജോസഫ് ഈ ചിത്രത്തെ പ്രേഷകരിലേക്ക് എത്തിക്കുന്നത്.
ഡോ. എമിൽ വിൻസന്റും ഡോ. അനീഷ ആൻ്റണിയുമാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസേർസ്. ആശിഷ് ജോ ആൻ്റെണി, ബോബി കുര്യൻ, ഗണേഷ് കുമാർ, സായ് കുമാർ, മനോജ് .കെ. ജയൻ, ദിനേശ് പ്രഭാകർ, 'ജാഫർ ഇടുക്കി കോട്ടയം രമേഷ്, ജിബിൻ ഗോപിനാഥ്, ശിവദാസ് കണ്ണൂർ ,,ജയ്സ് ജോസ്,,ജയാക്കുറുപ്പ്, അശ്വിനി വിജയൻ, എന്നിവരും പ്രധാന താരങ്ങളാണ്. ലിനീഷ് നെല്ലിക്കൽ, ,അഖിൽ കൃഷ്‍ണ, ജൂഡ് ആന്റണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം. ജെയ്ക്ക് ബിജോയ്സ്. ഛായാഗ്രഹണം ,- അഖിൽ ജോർജ്, , ജോമോൻ.ടി. ജോൺ, എഡിറ്റിംഗ്- ചമൻ ചാക്കോ. പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ. മേക്കപ്പ് - ജിതേഷ് പൊയ്യ . കോസ്റ്റ്യം ഡിസൈൻ -അരുൺ മനോഹർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സൈലക്സ് എബ്രഹാം. ഫിനാൻസ് കൺട്രോളർ - മനോഹരൻ' കെ. പയ്യന്നൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - വിനോദ് ശേഖർ, ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്. പിആര്‍ഒ വാഴൂർ ജോസ്.



