കോമഡി ത്രില്ലര്‍ വിഭാ​ഗത്തില്‍ പെടുന്ന സിനിമ

ദിലീപിനെ നായകനാക്കി റാഫി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം വോയ്സ് ഓഫ് സത്യനാഥനിലെ വീഡിയോ ​ഗാനം എത്തി. ഹിന്ദിയില്‍ വരികളുള്ള ​ഗാനത്തിന്‍റെ രചന സുശാന്ത് സുധാകരന്‍ ആണ്. സം​ഗീതം അങ്കിത് മേനോന്‍. സുശാന്ത് സുധാകരന്‍, സണ്ണി സോണി, ആശിഷ്, ഹര്‍ഷ്, തനയ് ജോഷി എന്നിവരാണ് പാടിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോമഡി ത്രില്ലര്‍ വിഭാ​ഗത്തില്‍ പെടുന്ന സിനിമയാണ് ഇത്. ജോജു ജോർജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദ്ദിഖ് (വിക്രം ഫൈയിം), സിദ്ദിഖ്, ജോണി ആന്റണി, രമേശ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണ നന്ദകുമാർ, സ്മിനു സിജോ, അംബിക മോഹൻ, അതിഥി താരമായി അനുശ്രീ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബാദുഷ സിനിമാസിന്റെയും ഗ്രാന്റ് പ്രൊഡക്ഷൻസിന്‍റെയും ബാനറിൽ എൻ എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ജൂലൈ 28 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച ഓപണിം​ഗ് ആണ് ലഭിച്ചത്. റിലീസ് ദിനത്തില്‍ 1.8 കോടി ആയിരുന്നു കളക്ഷനെങ്കില്‍ രണ്ടാം ദിനം 2.05 കോടിയും ഞായറാഴ്ച 2.55 കോടിയുമാണ് ചിത്രം നേടിയത്. അങ്ങനെ ആദ്യ വാരാന്ത്യത്തില്‍ ആകെ 6.40 കോടി. ഇത് കേരളത്തിലെ മാത്രം കണക്കാണ്. കേരളമൊഴികെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ റിലീസ് കേന്ദ്രങ്ങളില്‍ നിന്ന് 40 ലക്ഷവും ചിത്രം ആദ്യ വാരാന്ത്യത്തില്‍ നേടിയതായി ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിച്ചിരുന്നു. അങ്ങനെ ഇന്ത്യയില്‍ നിന്ന് ചിത്രം ആദ്യ വാരാന്ത്യം നേടിയിരിക്കുന്നത് 6.80 കോടിയാണ്. അതേസമയം യുഎഇ, ജിസിസി, ഓസ്ട്രേലിയ തുടങ്ങിയിടങ്ങളിലും ചിത്രം ഈ വാരാന്ത്യത്തില്‍ റിലീസ് ചെയ്യപ്പെട്ടിട്ടുണ്ട്.

ALSO READ : 'ജയിലര്‍' എങ്ങനെയുണ്ട്? ആദ്യ റിവ്യൂ എത്തി! അനിരുദ്ധിന്‍റെ ട്വീറ്റ് ഏറ്റെടുത്ത് സിനിമാപ്രേമികള്‍

Apne Haq Ke Liye | Voice Of Sathyanathan | Dileep | Ankit Menon | Sushant Sudhakaran