ചിരഞ്ജീവിയുടെ കരിയറിലെ 154-ാം ചിത്രം

ചിരഞ്ജീവി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രം വാള്‍ട്ടര്‍ വീരയ്യയിലെ സോംഗ് എത്തി. നുവ്വു സീത വയ്ത്തേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നതും സംഗീതം പകര്‍ന്നിരിക്കുന്നതും ദേവി ശ്രീ പ്രസാദ് ആണ്. ജസ്പ്രീത് ജാസും സമീര ഭരദ്വാജും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലൂസിഫര്‍ തെലുങ്ക് റീമേക്ക് ആയിരുന്ന ഗോഡ്‍ഫാദറിനു ശേഷം ചിരഞ്ജീവി നായകനാവുന്ന ചിത്രമാണിത്. ശ്രുതി ഹാസന്‍ നായികയാവുന്ന ചിത്രത്തില്‍ രവി തേജയും കാതറിന്‍ ട്രെസയും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കെ എസ് രവീന്ദ്ര (ബോബി കൊല്ലി)യാണ് ചിത്രത്തിന്‍റെ കഥ, സംഭാഷണം, സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ നിര്‍മ്മാണം മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറില്‍ നവീന്‍ യെര്‍ണേനി, വൈ രവി ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ്. ഛായാഗ്രഹണം ആര്‍തര്‍ എ വില്‍സണ്‍ ആണ്. എഡിറ്റിംഗ് നിരഞ്ജന്‍ ദേവറാമണെ, സംഘട്ടനം റാം ലക്ഷ്‍മണ്‍, വസ്ത്രാലങ്കാരം സുഷ്മിത കോണിഡെല, സഹനിര്‍മ്മാണം ജി കെ മോഹന്‍. കോന വെങ്കട്, കെ ചക്രവര്‍ത്തി റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിരഞ്ജീവിയുടെ കരിയറിലെ 154-ാം ചിത്രമാണ് ഇത്.

ALSO READ : അർജന്റീന കപ്പടിക്കുന്ന നിമിഷം, മുഖത്ത് വിവിധ ഭാവങ്ങൾ മിന്നിമറയുന്ന മമ്മൂട്ടി- വീഡിയോ

അതേസമയം ചിരഞ്ജീവി ആരാധകര്‍ സമീപകാലത്ത് ഏറ്റവുമധികം കാത്തിരുന്ന പ്രോജക്റ്റുകളില്‍ ഒന്നായിരുന്നു ഗോഡ്‍ഫാദര്‍. മലയാളത്തില്‍ വന്‍ വാണിജ്യ വിജയം നേടിയ ലൂസിഫറിന്‍റെ ഒഫിഷ്യല്‍ റീമേക്ക് എന്നത് ചിത്രത്തിന് വലിയ പ്രീ റിലീസ് ഹൈപ്പ് ആണ് ഉയര്‍ത്തിയിരുന്നത്. ചിരഞ്ജീവി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിലെ സല്‍മാന്‍ ഖാന്‍റെ അതിഥിവേഷം ഹിന്ദി സിനിമാപ്രേമികള്‍ക്കിടയിലും ചിത്രത്തെക്കുറിച്ച് താല്‍പര്യം ഉയര്‍ത്തിയ ഘടകമാണ്. ലൂസിഫറില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെയാണ് സല്‍മാന്‍ തെലുങ്കില്‍ അവതരിപ്പിച്ചത്. മഞ്ജു വാര്യരുടെ റോളില്‍ നയന്‍താരയാണ് എത്തിയത്. എന്നാല്‍ പ്രതീക്ഷിച്ചിരുന്ന മട്ടിലുള്ള വിജയം ചിത്രത്തിന് നേടാനായില്ല. 

Waltair Veerayya - Sridevi Chiranjeevi Lyric Video | Megastar Chiranjeevi | Shruti Haasan | DSP