മുൻ ബി​ഗ് ബോസ് താരവും ആർജെയുമായ സൂരജ് ആണ് ലോകകപ്പ് വേദിയില്‍ നിന്നുമുള്ള വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫൈനലായിരുന്നു കഴിഞ്ഞ ദിവസം ഖത്തറിൽ അരങ്ങേറിയത്. ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്ത് അർജന്റീന കപ്പിൽ മുത്തമിട്ടപ്പോൾ അതിന് സാക്ഷ്യം വഹിക്കാനായി മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഖത്തറിൽ എത്തിയിരുന്നു. ഇപ്പോഴിതാ അർ‌ജന്റീന ഓരോ ​ഗോൾ അടിക്കുമ്പോഴും ആവേശം കൊള്ളുന്ന മമ്മൂട്ടിയുടെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. 

മുൻ ബി​ഗ് ബോസ് താരവും ആർജെയുമായ സൂരജ് ആണ് ലോകകപ്പ് വേദിയില്‍ നിന്നുമുള്ള വീഡിയോ പങ്കുവച്ചിരിക്കുന്നത്. അർജന്റീന ഓരോ ​ഗോളടിക്കുമ്പോൾ സന്തോഷിക്കുന്ന, മുഖത്ത് വിവിധ ഭാ​വങ്ങൾ മിന്നിമറയുന്ന മമ്മൂട്ടിയെ വീഡിയോയിൽ കാണാം. 

"അര്‍ജന്‍റീന നേടിയ നിമിഷം മമ്മൂക്കയുടെ ആവേശം. 36 വര്‍ഷത്തെ കാത്തിരിപ്പ്.. ഒടുവിൽ സ്വന്തം ഖത്തറില്‍ പ്രിയപ്പെട്ട അര്‍ജന്‍റീന കപ്പെടുക്കുന്ന നിമിഷം.. കൂടെ മത്സരം കാണാൻ ആവേശത്തോടെ പ്രിയപ്പെട്ട മമ്മൂക്ക. ഇതില്‍പ്പരം ഒരു സന്തോഷ നിമിഷം ഈ വര്‍ഷം ഇനിയുണ്ടാവാന്‍ ഇടയില്ല. ഖത്തറും മെസ്സിയും അര്‍ജന്‍റീനയും ചരിത്രം കുറിച്ചു", എന്നാണ് വീഡിയോ പങ്കുവച്ച് സൂരജ് കുറിച്ചിരിക്കുന്നത്. 

View post on Instagram

"എന്തൊരു രാത്രി !!! നല്ല കളി !! സമ്പൂർണ്ണ Goosebumps !! ഒരുപക്ഷെ എക്കാലത്തെയും മികച്ച ഫുട്ബോൾ മത്സരങ്ങളിലൊന്നിന് സാക്ഷ്യം വഹിച്ചതിന്റെ ആവേശം", എന്നാണ് അര്‍ജന്‍റീന കപ്പടിച്ചപ്പോള്‍ മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. "ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കുന്നു. എന്തൊരു അന്തരീക്ഷം..എന്തൊരു നിമിഷം" എന്ന് മത്സരം പുരോഗമിക്കുന്നതിനിടെ ഒരു ഫോട്ടോ പങ്കുവച്ച് കൊണ്ട് മമ്മൂട്ടി കുറിച്ചിരുന്നു. 

'ഡഫൽ ബാഗ് പോലെ, എല്ലാം മൂടിവച്ചതെന്തേ ?': ദീപികയെ വിടാതെ വിമർശകർ

അതേസമയം, നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക് എന്നീ സിനിമകളാണ് മമ്മൂട്ടിയുടേതായി ഒടുവില്‍ റിലീസ് ചെയ്തത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം ഐഎഫ്എഫ്കെ വേദിയില്‍ ആയിരുന്നു പ്രദര്‍ശിപ്പിച്ചത്. നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. ഇതുവരെ കാണാത്ത ഗെറ്റപ്പില്‍ മമ്മൂട്ടി എത്തിയ ചിത്രം ഫോര്‍ബ്സ് പട്ടികയിലും ഇടംപിടിച്ചിരുന്നു. ഈ വര്‍ഷത്തെ മികച്ച ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയിലാണ് റോഷാക്ക് ഇടംപിടിച്ചത്.