എം.എസ്.ധോണിയുടെ ജീവിതകഥ പറഞ്ഞ ചിത്രമായ ‘ദ് അൺടോൾഡ് സ്റ്റോറി’യിൽ അമാൽ മാലിക് സംഗീതം നൽകിയ ഗാനമാണിത്. അർജിത് സിങ്ങാണ് ​ഗാനം ആലപിച്ചത്. ചിത്രത്തിലെ എല്ലാ പാട്ടുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.   

കാലത്തിൽ പൊലിഞ്ഞ ബോളിവുഡ് ചാരം സുശാന്ത് സിം​ഗ് രാജ്പുത്തിനോടുള്ള ആദരസൂചകമായി യുവാക്കളുടെ സംഗീതാർച്ചന ശ്രദ്ധനേടുന്നു. സുശാന്തിന്റെ ചിത്രമായ ‘ദ് അൺടോൾഡ് സ്റ്റോറി’യിലെ ‘ഫിർ കഭി’ എന്ന പാട്ടിന്റെ കവർ പതിപ്പാണ് യുവഗായകൻ പുറത്തിറക്കിയത്. സർഫറാസ് അഹമ്മദ് ബിൻ അക്ബർ എന്നിവരാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പുറത്തിറങ്ങി ദിവസങ്ങൾ കഴിയുമ്പോൾ മികച്ച പ്രതികരണമാണ് കവർ പതിപ്പിന് ലഭിക്കുന്നത്. പാട്ട് കേട്ടപ്പോൾ സുശാന്തിന്റെ ഓർമകൾ വീണ്ടും മനസ്സിൽ തെളിയുകയാണെന്നും ആ ചിരിക്കുന്ന മുഖം മനസ്സിൽ നിന്നും മായില്ലെന്നും ആരാധകർ കുറിച്ചു. 

ചമന്‍ മോഹൻ ആണ് പാട്ടിന് ഗിറ്റാറിൽ ഈണമൊരുക്കിയത്. ജിതിൻ സെബാസ്റ്റ്യൻ, അമല്‍ ജോസഫ്, അലൻ ബാബു എന്നിവർ ചേർന്നു ചിത്രീകരിച്ച പാട്ട് എഡിറ്റ് ചെയ്തത് ജിതിൻ കെ.ജെ. റിച്ചിൻ കുഴിക്കാട് ആണ് മിക്സിങ്ങ് നിർവഹിച്ചത്.

എം.എസ്.ധോണിയുടെ ജീവിതകഥ പറഞ്ഞ ചിത്രമായ ‘ദ് അൺടോൾഡ് സ്റ്റോറി’യിൽ അമാൽ മാലിക് സംഗീതം നൽകിയ ഗാനമാണിത്. അർജിത് സിങ്ങാണ് ​ഗാനം ആലപിച്ചത്. ചിത്രത്തിലെ എല്ലാ പാട്ടുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.