Asianet News MalayalamAsianet News Malayalam

യുടിഐ ഇക്വിറ്റി ഫണ്ട് നിക്ഷേപം 15,700 കോടി രൂപ കടന്നു

ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എല്‍ & ടി ഇന്‍ഫോടെക്, എച്ച്ഡിഎഫ്‌സി, കോട്ടക് മഹീന്ദ്ര ബാങ്ക്, ആസ്ട്രല്‍ പോളി ടെക്‌നിക്, ഇന്‍ഫോസിസ്, എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ഇന്‍ഫോ എഡ്ജ്, ടിസിഎസ് എന്നിവയിലാണ് പദ്ധതിയുടെ നിക്ഷേപത്തിന്റെ 42 ശതമാനവും എന്നാണ് ഫെബ്രുവരി 28-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.

investment in UTI Equity Fund
Author
Mumbai, First Published Mar 13, 2021, 8:20 PM IST

മുംബൈ: യുടിഐ ഇക്വിറ്റി ഫണ്ട് നിക്ഷേപം 15,700 കോടി രൂപ കടന്നതായി 2021 ഫെബ്രുവരി 28-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ലാര്‍ജ് ക്യാപ്പ്, മിഡ് ക്യാപ്പ്, സ്‌മോള്‍ ക്യാപ്പ് വിഭാഗങ്ങളിലായി നിക്ഷേപിക്കുന്ന ഈ ഓപ്പണ്‍ എന്‍ഡഡ് പദ്ധതിയില്‍ 13 ലക്ഷത്തിലേറെ നിക്ഷേപകരാണുള്ളത്. ഇടത്തരം നഷ്ടസാധ്യതകള്‍ നേരിടാന്‍ സാധിക്കുന്നവര്‍ക്ക് ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കാന്‍ അനുയോജ്യമായ പദ്ധതിയായാണ് ഇതിനെ വിലയിരുത്തുന്നത്.

ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എല്‍ & ടി ഇന്‍ഫോടെക്, എച്ച്ഡിഎഫ്‌സി, കോട്ടക് മഹീന്ദ്ര ബാങ്ക്, ആസ്ട്രല്‍ പോളി ടെക്‌നിക്, ഇന്‍ഫോസിസ്, എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ഇന്‍ഫോ എഡ്ജ്, ടിസിഎസ് എന്നിവയിലാണ് പദ്ധതിയുടെ നിക്ഷേപത്തിന്റെ 42 ശതമാനവും എന്നാണ് ഫെബ്രുവരി 28-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.

Follow Us:
Download App:
  • android
  • ios