Asianet News MalayalamAsianet News Malayalam

പോസ്റ്റ് ഓഫീസ് സ്കീമോ, ബാങ്ക് എഫ്ഡിയോ? ഹ്രസ്വകാല നിക്ഷേപത്തിന് മികച്ച പലിശനിരക്ക് എവിടെ? അറിയേണ്ടതെല്ലാം

നിലവിൽ ഹ്രസ്വകാലത്തേക്ക് ബാങ്കും പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റുകളും നൽകുന്ന പലിശ നിരക്കുകൾ താരതമ്യം ചെയ്യാം.

Is post office deposit or bank fixed deposit more profitable here is the comparison of interest rates afe
Author
First Published Jul 14, 2023, 3:11 AM IST

കയ്യിലുള്ള പണം സുരക്ഷിതമായി നിക്ഷേപിക്കാനാണ് എല്ലാവരും ആഗ്രഹിക്കുക. സ്ഥിര നിക്ഷേപത്തിന് സുരക്ഷിതമായ മാർഗങ്ങളാണ് ബാങ്ക് എഫ്ഡികളും പോസ്റ്റ് ഓഫീസ് സ്കീമുകളും. 2023 ജൂലൈ - സെപ്റ്റംബർ പാദത്തിൽ ചില ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് സർക്കാർ 30 ബിപിഎസ് വരെ വർദ്ധിപ്പിച്ചിട്ടുണ്ട്.  ഒന്നും രണ്ടും വർഷത്തെ പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റുകൾ, 5 വർഷത്തെ ആവർത്തന നിക്ഷേപങ്ങൾ എന്നീ സ്കീമുകളുടെ പലിശ നിരക്കുകളാണ് വർദ്ധിപ്പിച്ചത്. വിവിധ ബാങ്കുകളും സ്ഥിരനിക്ഷേപങ്ങൾക്ക് ആകർഷകമായ പലിശനിരക്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.  നിലവിൽ ഹ്രസ്വകാലത്തേക്ക് ബാങ്കും പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റുകളും നൽകുന്ന പലിശ നിരക്കുകൾ താരതമ്യം ചെയ്യാം.

പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റുകൾ
ജൂലൈ - സെപ്റ്റംബർ പാദത്തിലെ നിരക്ക് വർദ്ധനയ്ക്ക് ശേഷം, ഒരു വർഷത്തെ ടേം ഡെപ്പോസിറ്റിന് 6.9 ശതമാനമാണ് പലിശനിരക്ക്. നേരത്തെ 6.8 ശതമാനമായിരുന്നു. രണ്ട് വർഷത്തെ ടേം ഡെപ്പോസിറ്റിന് 6.9 ശതമാനത്തിൽ നിന്നും പലിശനിരക്ക് ഏഴ് ശതമാനമായും ഉയർത്തിയിട്ടുണ്ട്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ഒരു വർഷം മുതൽ രണ്ട് വർഷത്തിൽ താഴെ വരെയുള്ള കാലാവധിയിലുളള എഫ്ഡികൾക്ക് സാധാരണ പൗരന്മാർക്ക് 6.8 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. രണ്ട് വർഷം മുതൽ മൂന്ന് വർഷത്തിൽ താഴെ വരെയുള്ള കാലയളവിന് 7 ശതമാനം പലിശയും 3 വർഷം മുതൽ 5 വർഷത്തിൽ താഴെയുള്ള കാലാവധിക്ക് 6.50 ശതമാനം പലിശയും ബാങ്ക് ലഭ്യമാക്കുന്നു.  2023 ഫെബ്രുവരി 15 മുതലുള്ള നിരക്കുകളാണിത്.

എച്ച്ഡിഎഫ്‍സി ബാങ്ക് എഫ്ഡി പലിശ നിരക്ക്
ഒരു വർഷം മുതൽ 15 മാസത്തിൽ താഴെ കാലയളവിന് 6.60 ശതമാനം പലിശയും, 15 മാസം മുതൽ 18 മാസത്തിൽ താഴെ കാലാവധിയിലെ നിക്ഷേപങ്ങൾക്ക്  7.10 ശതമാനം പലിശയുമാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 18 മാസം മുതൽ 5 വർഷം വരെയുള്ള കാലയളവിൽ ബാങ്ക് 7 ശതമാനം പലിശയും നൽകുന്നു.

ഐസിഐസിഐ ബാങ്ക്
1 വർഷം മുതൽ 15 മാസത്തിൽ താഴെ കാലയളവിന് ഐസിഐസിഐ ബാങ്ക് 6.70 ശതമാനം  പലിശയും, 15 മാസം മുതൽ 2 വർഷം വരെ കാലാവധിയിലെ നിക്ഷേപങ്ങൾക്ക് ബാങ്ക് 7.10 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു.

പഞ്ചാബ് നാഷണൽ ബാങ്ക്
ഒരു വർഷത്തെ കാലാവധിയിലുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 6.75 ശതമാനം പലിശയും, 1 വർഷം മുതൽ 443 ദിവസം വരെ 6.80 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു.  444 ദിവസത്തെ നിക്ഷേപങ്ങൾക്ക് പിഎൻബി 77.25 ശതമാനം നിര്ക്ക് ആണ് വാഗ്ദാനം ചെയ്യുന്നത്.

കാനറ ബാങ്ക്
ഒരു വർഷ കാലാവധിയിലുള്ള നിക്ഷേപങ്ങൾക്ക് 7 ശതമാനം പലിശയും, 444 ദിവസത്തെ കാലാവധിയിൽ 7.25 ശതമാനം പലിശയും കാനറ ബാങ്ക് വാഗ്ദാനം ചെയ്യുന്നു.  1 വർഷം മുതൽ 2 വർഷം വരെ കാലാവധിയിലെ നിക്ഷേപങ്ങൾക്ക് 6.90 ശതമാനം പലിശനിരക്കും ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 

Read also: റെയില്‍വേയുടെ 5 കോടി വിലയുള്ള ട്രെയിന്‍ എഞ്ചിന്‍ കാണാതായി, മാസങ്ങള്‍ക്ക് പിന്നാലെ കണ്ടെത്തി; സംഭവിച്ചത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
 

Follow Us:
Download App:
  • android
  • ios