വായ്പ, ചിട്ടി കുടിശ്ശിക വരുത്തിയവർക്കായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ച് കെഎസ്എഫ്ഇ. 'വിമുക്തി 26' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി സെപ്റ്റംബർ 7 മുതൽ ആരംഭിക്കും. ഈ പദ്ധതി പ്രകാരം കുടിശ്ശികയുള്ളവർക്ക് പലിശയിൽ 60% വരെ ഇളവ് ലഭിക്കുന്നതാണ്.
തിരുവനന്തപുരം: വായ്പ കുടിശിക വരുത്തിയവർക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുമായി കെഎസ്എഫ്ഇ. കുടിശ്ശികയുള്ളവർക്ക് പരമാവധി 60 ശതമാനം വരെ പലിശ ഇളവ് ലഭിക്കും. സെപ്റ്റംബർ 7 മുതൽ വിമുക്തി 26 ആരംഭിക്കും. ചിട്ടികളിലും വായ്പകളിലും കുടിശ്ശിക വരുത്തിയവർക്ക് ആനുകൂല്യം ലഭിക്കും.


