Asianet News MalayalamAsianet News Malayalam

പെൺകുട്ടികൾക്കായി സൂപ്പർ പോളിസിയുമായി എൽഐസി, ദിവസം 75 രൂപ നീക്കിവെച്ചാൽ 14 ലക്ഷം കയ്യിലെത്തും

പ്ലാനിൽ ചേർന്ന് 25 വർഷം പൂർത്തിയായാൽ  നോമിനിക്ക് 27 ലക്ഷം രൂപ ഒറ്റത്തവണയായി ലഭിക്കും. ഈ തുക വിദ്യാഭ്യാസം, ബിസിനസ്സ് തുടങ്ങൽ തുടങ്ങിയ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം.

LICs super policy for girl child APK
Author
First Published Jul 20, 2023, 8:32 PM IST

കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയവയൊക്കെയും ചെലവേറിയ കാര്യങ്ങൾ തന്നെയാണ്. പെൺമക്കളുള്ള രക്ഷിതാക്കൾക്ക് വിവാഹചെലവുകൾ ഓർത്തുള്ള ആശങ്ക കൂടിയുണ്ടാകും. എന്നാൽ പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അവതരിപ്പിച്ച ഒരു സേവിംഗ്സ് പ്ലാൻ ആണ് എൽഐസി കന്യാദാൻ പോളിസി.

എൽഐസി കന്യാദൻ പോളിസി:  

പെൺകുട്ടികളുടെ  വിദ്യാഭ്യാസത്തിനും വിവാഹച്ചെലവിനും സാമ്പത്തിക ആനുകൂല്യങ്ങൾ ലഭ്യമാക്കുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. കുട്ടികളുടെ പേരിലല്ല പകരം  പെൺകുട്ടിയുടെ പിതാവിന്റെ പേരിലാണ് ഈ സേവിംഗ് സ്‌കീമിൽ അക്കൗണ്ട് ഓപ്പൺ ചെയ്യുക. ദിവസം 75 രൂപ മാറ്റിവെയ്ക്കുകയാണെങ്കിൽ കാലാവധിയിൽ 14 ലക്ഷം രൂപവരെ ഈ സ്കീം വഴി ലഭിക്കും. ഇത് മകളുടെ വിദ്യാഭ്യാസത്തിനോ, വിവാഹച്ചെലവുകൾക്കായോ, മറ്റോ ഉപയോഗിക്കാം. പദ്ധതിയുടെ മറ്റ് സവിശേഷതകൾ അറിയാം

പോളിസിയിൽ അംഗമാകുന്നതിന് പെൺകുട്ടിക്ക് 1 വയസ്സും, രക്ഷിതാവിന് 18 നും 50 നും ഇടയിൽ പ്രായമണ്ടായിരിക്കണം.

ഈ അക്കൗണ്ടിനുള്ള  കുറഞ്ഞ സം അഷ്വേർഡ് തുക ഒരു ലക്ഷം രൂപയാണ്. പോളിസിയുടെ മെച്യൂരിറ്റി കാലയളവ് 13 മുതൽ 25 വർഷം വരെയാകാം. 13 വർഷമാണ് കുറഞ്ഞ കാലാവധി

ALSO READ: 'സ്ലംഡോഗുകൾ വേണ്ട... കോടീശ്വരന്മാർ മാത്രം..' ധാരാവി ആധുനിക നഗരമായി മാറും: ഗൗതം അദാനി

ഈ പദ്ധതിയിൽ പിതാവിന്റെ മരണാനന്തര ആനുകൂല്യങ്ങൾ മകൾക്ക് നൽകും. ഗുണഭോക്താവ് സ്വാഭാവിക കാരണങ്ങളാൽ മരണപ്പെട്ടാൽ,  കുടുംബത്തിന് 5 ലക്ഷം രൂപ ലഭിക്കും.  ഗുണഭോക്താവ് വാഹന അപകടത്തിൽ മരണപ്പെട്ടാൽ, കുടുംബത്തിന് 10 ലക്ഷം രൂപ മരണ ആനുകൂല്യമായി നൽകും. പോളിസി ഉടമ നിർഭാഗ്യവശാൽ മരണപ്പെട്ടാൽ, പ്രീമിയം അടയ്ക്കേണ്ടതില്ല.

പ്ലാനിൽ ചേർന്ന് 25 വർഷം പൂർത്തിയായാൽ  നോമിനിക്ക് 27 ലക്ഷം രൂപ ഒറ്റത്തവണയായി ലഭിക്കും. ഈ തുക വിദ്യാഭ്യാസം, ബിസിനസ്സ് തുടങ്ങൽ തുടങ്ങിയ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം.

3 വർഷം തുടർച്ചയായി പ്രീമിയം അടച്ചാൽ പോളിസി ആക്ടീവ് ആവുകയും, പോളിസി ഉപയോഗിച്ച് ലോൺ എടുക്കുകയും ചെയ്യാം

പ്രതിമാസം, ത്രൈമാസം, അർധവാർഷികം, വാർഷികം എന്നിങ്ങനെ സൗകര്യമനുസരിച്ച് പ്രീമിയം അടയ്ക്കാംപ്രവാസികൾക്കുൾപ്പെടെ പദ്ധതിയിൽ അംഗമാകാം , പൂർണ്ണമായും നികുതി രഹിത പോളിസിയാണിത്.

Follow Us:
Download App:
  • android
  • ios