Asianet News MalayalamAsianet News Malayalam

ലോൺ തിരിച്ചടവ് ഇഎംഐ ആയാണോ? വായ്പായെടുക്കും മുൻപ് നിർബന്ധമായും അറി‍ഞ്ഞിരിക്കേണ്ട 7 കാര്യങ്ങളിതാ

വായ്പയെടുക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ 'പണി പാളും'. ഇഎംഐ വില്ലനാകാതിരിക്കാൻ ഈ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക 

Loan EMI Decoded 7 Factors Every Borrower Should Know apk
Author
First Published Jul 15, 2023, 2:56 PM IST

വണകളായി സാവധാനം തിരിച്ചടക്കാമെന്ന ആശ്വാസത്തിലാണ് മിക്കവരും ബാങ്കുകളിൽ നിന്നും മറ്റും വായ്പയെടുക്കുന്നത്. നിശ്ചിത തുകയും, ഒപ്പം പലിശയും ചേർത്താണ് മാസത്തിൽ ഇഎംഐ അടയ്ക്കേണ്ടിവരിക. വായ്പയെടുത്തയാളുടെ സാമ്പത്തിക നില കൂടി കണക്കിലെടുത്താണ് ധനകാര്യ സ്ഥാപനങ്ങൾ വായ്പാതുകയും ഇഎംഐ യും, വായ്പാ കാലാവധിയും നിശ്ചയിക്കുക. വായ്പയെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഘടകങ്ങൾ എന്തൊക്കെയെന്നറിയാം.

വായ്പ തുക:

ഇഎംഐ എത്രയെന്ന് നിശ്ചയിക്കുന്നതിൽ വായ്പാതുക ഏറെ നിർണ്ണായകഘടകമാണ്. ഉയർന്ന വായ്പ തുകയാണ് ലോൺ ആയി എടുത്തതെങ്കിൽ  ഉയർന്നതുക ഇഎംഐ ആയി അടയ്ക്കേണ്ടിവരും. വായ്പാ തുക കുറവാണെങ്കിൽ ഇഎംഐ യും കുറയും.

പലിശ നിരക്ക്:

വായ്പയ്ക്ക് ഈടാക്കുന്ന പലിശ നിരക്ക്  ഇഎംഐ യിലും പ്രതിഫലിക്കും. സ്വാഭാവികമായും പലിശനിരക്ക് കൂടുമ്പോൾ ഇഎംഐയും വർധിക്കും. പലിശനിരക്ക് കുറയുമ്പോൾ ഇഎംഐ കുറയും.

ALSO READ: 23,000 കോടിക്ക് ധാരാവി ചേരിയുടെ മുഖം മാറ്റും; അദാനിക്ക് അന്തിമ അനുമതി

വായ്പ കാലാവധി:

ഇഎംഐ എത്രയെന്ന് നിശ്ചയിക്കുന്നതിൽ വായ്പാ കാലാവധി നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്.  കൂടുതൽ സമയം  വായ്പ തിരിച്ചടക്കാൻ ലഭിക്കുകയാണെങ്കിൽ ഇഎംഐ കുറയും, എന്നാൽ പലിശനിരക്ക് കൂടുതലായിരിക്കും. അതേസമയം, ഒരു ചെറിയ കാലാവധിയിൽ വായ്പാതുക തിരിച്ചടച്ച് തീർക്കുകയാണെങ്കിൽ ഇഎംഐ കൂടുതലായിരിക്കും. പലിശനിരിക്ക് കുറവുമായിരിക്കും.

ഇഎംഐ എണ്ണം:

സാധാരണയായി  പ്രതിമാസ തവണകളായുള്ള ഇഎംഐ ആണ് ഉണ്ടാകാറുള്ളത്. എന്നാൽ ചില വായ്പാദാതാക്കൾ മാസത്തിൽ രണ്ട് തവണകളിലും, മറ്റും നിശ്ചിത തുക തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെടാറുണ്ട്. വ്യത്യസ്ത തിരിച്ചടവ് രീതികൾ തിരഞ്ഞെടുക്കുന്നതും ഇഎംഐ തുകയെ ബാധിക്കും.

വായ്പ എടുക്കുന്ന വ്യക്തിയുടെ വരുമാനവും ചെലവുകളും:

കടം വാങ്ങുന്നയാളുടെ വരുമാനവും നിലവിലുള്ള സാമ്പത്തിക ബാധ്യതകളും വായ്പയെടുക്കുമ്പോൾ പ്രധാനമാണ്. വരുമാനം, ചെലവുകൾ,  എന്നിവ കണക്കാക്കിയാണ് തിരിച്ചടവ് ശേഷി വിലയിരുത്തുക. . വായ്പക്കാരന് വലിയ ബുദ്ധിമുട്ടില്ലാത്ത വിധത്തിൽ  ഇഎംഐ നിശ്ചയിക്കുന്നതാണുചിതം.

ALSO READ: 'നീ പൊന്നപ്പനല്ലടാ തങ്കപ്പൻ' തക്കാളി വിറ്റ് കർഷകൻ കോടീശ്വരനായി

പ്രീപേയ്മെന്റ് ഓപ്ഷൻ:  

ചില ധനകാര്യസ്ഥാപനങ്ങൾ  വായ്പാ കാലാവധിക്ക് മുൻപ് തന്നെ തുക മുഴുവനായും തിരിച്ചടയ്ക്കാൻ അനുവദിക്കറുണ്ട്.  ഇതും ഇഎംഐയെ ബാധിക്കും. കാലാവധിക്ക് മുൻപ് തുക അടച്ചു തീർക്കുന്നത്, വായ്പയെടുത്തയാളെ സംബന്ധിച്ച് ഗുണകരമാണ്. കാരണം  കുടിശ്ശികയുള്ള മുതൽ കുറയ്ക്കാൻ കഴിയും.

മറ്റ് ചാർജ്ജുകൾ :

വായ്പ നൽകുമ്പോൾ പ്രോസസ്സിംഗ് ഫീസ്, അഡ്മിനിസ്ട്രേറ്റീവ് ചാർജുകൾ  തുടങ്ങിയവ വായ്പയ്ക്കൊപ്പം ഈടാക്കാറുണ്ട്. ഈ അധിക ചെലവുകളും ഇഎംഐ യിൽ ഉൾപ്പെടുത്താറുണ്ട്..

Follow Us:
Download App:
  • android
  • ios