Asianet News MalayalamAsianet News Malayalam

ഭവന വായ്പ എടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ഈടാക്കുന്ന 5 ബാങ്കുകള്‍

ഏറ്റവും കുറഞ്ഞ ഭവന വായ്പ പലിശ നിരക്ക് ഈടാക്കുന്ന ബാങ്കുകള്‍ ഏതൊക്കെ? റിപ്പോ നിരക്ക് വർധിച്ചാൽ കടം വാങ്ങുന്നതിനുള്ള ചെലവും കൂടും. റിപ്പോ നിരക്ക് കുറഞ്ഞാൽ വായ്പാ ചെലവും കുറയും. 

Lowest Home Loan Interest Rates Check List Of 5 Best Banks apk
Author
First Published Jul 15, 2023, 6:28 PM IST

സ്വന്തമായൊരു വീടെന്നത് ഏവരുടെയും സ്വപ്നമായിരിക്കും. എന്നാൽ ആവശ്യത്തിന് സമ്പാദ്യമില്ലാത്തവർ ഭാവന വായ്പയെ ആശ്രയിക്കും. ഭാവന വായ്പ നൽകുന്ന ഭൂരിഭാഗം ബാങ്കുകളും ആർബിഐയുടെ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഫ്ലോട്ടിംഗ് നിരക്ക് മോഡൽ സ്വീകരിച്ചിട്ടുണ്ട്. അതായത് റിപ്പോ നിരക്കിൽ ആർബിഐ വരുത്തുന്ന ഏതൊരു മാറ്റത്തിനും അനുസൃതമായി ഉപഭോക്താക്കൾക്കായി വായ്പയെടുക്കുന്നതിനുള്ള ചെലവ് മാറും. റിപ്പോ നിരക്ക് വർധിച്ചാൽ കടം വാങ്ങുന്നതിനുള്ള ചെലവും കൂടും. റിപ്പോ നിരക്ക് കുറഞ്ഞാൽ വായ്പാ ചെലവും കുറയും. 

ALSO READ: എസ്ബിഐ എഫ്ഡിയോ, പോസ്റ്റ് ഓഫീസ് സ്കീമോ; മികച്ച വരുമാനത്തിന് എവിടെ നിക്ഷേപിക്കും

വായ്പയെടുക്കുന്നയാളുടെ സിബിൽ സ്‌കോർ, ലോൺ തുക, കാലാവധി, വരുമാനം എന്നിങ്ങനെ വിവിധ ഘടകങ്ങളാണ് ഭവന വായ്പകളുടെ പലിശ നിരക്ക് നിർണ്ണയിക്കുന്നത്. വലിയ തുക ആയതിനാൽത്തന്നെ ഭവനവായ്പകൾക്ക് സാധാരണയായി 3 മുതൽ 30 വർഷം വരെ കാലാവധിയുണ്ട്.

വായ്പ എടുക്കുന്നതിന് മുൻപ് വിവിധ ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കുകൾ താരതമ്യം ചെയ്യുന്നത് നല്ലതാണ്. കുറഞ്ഞ പലിശ നിരക്ക് ഈടാക്കുന്ന അഞ്ച് ബാങ്കുകളെ പരിചയപ്പെടാം. 

*എച്ച് ഡി എഫ് സി വാഗ്ദാനം ചെയ്യുന്ന കുറഞ്ഞ പലിശ നിരക്ക് 8.45 ശതമാനവും പരമാവധി പലിശ നിരക്ക് 9.85 ശതമാനവുമാണ്.

*ഇന്ഡസ്ഇന്ദ്  ബാങ്ക് കുറഞ്ഞ പലിശ നിരക്കിൽ 8.5 ശതമാനവും പരമാവധി 9.75 ശതമാനവും വായ്പ നൽകുന്നു.

*ഇന്ത്യൻ ബാങ്കിന്റെ കുറഞ്ഞ പലിശ നിരക്ക് 8.5 ശതമാനവും പരമാവധി നിരക്ക് 9.9 ശതമാനവുമാണ്.

*പഞ്ചാബ് നാഷണൽ ബാങ്കിന്റെ കുറഞ്ഞ പലിശ നിരക്ക് 8.6 ശതമാനവും പരമാവധി നിരക്ക് 9.45 ശതമാനവുമാണ്.

*ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് 8.6 ശതമാനവും പരമാവധി നിരക്ക് 10.3 ശതമാനവുമാണ് 

Follow Us:
Download App:
  • android
  • ios