Asianet News MalayalamAsianet News Malayalam

15 ദിവസം കൊണ്ട് യുപിഐ ഇടപാടുകളിൽ വൻ വളർച്ച: ആർബിഐ റിപ്പോർട്ട് ഇങ്ങനെ

യുപിഐ ഒരു ജനപ്രിയ ഓൺലൈൻ പേയ്മെന്റ് സംവിധാനമായി മികച്ച വളർച്ച കൈവരിച്ചു. 

rbi report on upi transactions
Author
Mumbai, First Published Oct 21, 2020, 1:09 PM IST

മുംബൈ: യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) അടിസ്ഥാനമാക്കിയുള്ള പേയ്മെന്റുകളുടെ എണ്ണം ഒക്ടോബർ മാസം 1.01 ബില്യണിന് മുകളിലെത്തി. തുടർച്ചയായ 10% വർധനയാണ് യുപിഐ ഇടപാടുകളിൽ ദൃശ്യമായത്, ഒക്ടോബർ ആദ്യ 15 ദിവസങ്ങളിലെ ഔദ്യോഗിക റിപ്പോർട്ടിലാണ് വിവരങ്ങളുളളത്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) കണക്കുകൾ പ്രകാരം, ഈ ഇടപാടുകളുടെ ആകെ മൂല്യം 19.19 ബില്യൺ രൂപയാണ്. ഒരു മാസം മുമ്പ് ഇതേ കാലയളവിൽ ഇത് 17.57 ബില്യൺ രൂപയായിരുന്നു.

"കൊവിഡ് പകർച്ചവ്യാധി രൂക്ഷമായതോടെ ആളുകൾ കൂടുതൽ സമയം വീട്ടിൽ തന്നെ തുടരേണ്ടതിന്റെ ആവശ്യകത വർധിച്ചതാണ്, ഡിജിറ്റൽ പേയ്മെന്റ് ഇന്റർഫേസിന് ​ഗുണകരമായത്. യുപിഐ ഇടപാടുകൾ ഇപ്പോൾ എല്ലാ റീട്ടെയിൽ ഡിജിറ്റൽ ഇടപാടുകളുടെയും മൂല്യത്തിന്റെ നാലിലൊന്ന് വരും. ഈ മാസം ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ യുപിഐ ഒരു ബില്യൺ ഇടപാടുകൾ കടക്കുന്നതിൽ അതിശയിക്കാനില്ല, ”സർവത്ര ടെക്നോളജീസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ മന്ദർ അഗാഷെ ലൈവ് മിന്റിനോട് പറഞ്ഞു.

2016 ൽ സമാരംഭിച്ചതിനുശേഷം, യുപിഐ ഒരു ജനപ്രിയ ഓൺലൈൻ പേയ്മെന്റ് സംവിധാനമായി മികച്ച വളർച്ച കൈവരിച്ചു. 

Follow Us:
Download App:
  • android
  • ios