Asianet News MalayalamAsianet News Malayalam

എസ്ബിഐയുടെ ഭവന വായ്പ ബിസിനസ് അഞ്ച് ലക്ഷം കോടി രൂപ കവിഞ്ഞു !

ഭവന വായ്പ മേഖലയില്‍ 34 ശതമാനം വിപണി വിഹിതമുള്ള ബാങ്കിന്റെ ഭവന വായ്പയുടെ പലിശ 6.8 ശതമാനം മുതലാണ്.  

SBI home loan business cross 5 lakh crore mark
Author
Mumbai, First Published Feb 11, 2021, 10:56 PM IST

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഭവന വായ്പ ബിസിനസ് അഞ്ച് ലക്ഷം കോടി രൂപ കവിഞ്ഞു. 2024ഓടെ ഇത് ഏഴു ലക്ഷം  കോടി രൂപയില്‍ എത്തിക്കാനും ബാങ്ക്  ലക്ഷ്യമിടുന്നു.

ബാങ്കിന്റെ റിയല്‍ എസ്റ്റേറ്റ്- ഭവന വായ്പ ബിസിനസ് കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ അഞ്ചിരട്ടി വളര്‍ച്ചയാണ് നേടിയത്. 2011-ലെ 89,000 കോടി രൂപയില്‍നിന്നാണ് 2021-ല്‍ 5 ലക്ഷം കോടി രൂപയിലേയ്‌ക്കെത്തിയത്. പകര്‍ച്ചവ്യാധിയെത്തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ തിരിച്ചടിയുണ്ടാക്കിയിട്ടും ബാങ്കിന്റെ ഭവന വായ്പ ബിസിനസ് മികച്ച വളര്‍ച്ച നേടി. 2020 ഡിസംബറില്‍ ഭവന വായ്പയില്‍ വന്‍ വളര്‍ച്ചയാണ് നേടിയത്.

മാത്രവുമല്ല,  പുതിയതായി വായ്പ എടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് ബാങ്കിന്റെ ഭവന വായ്പയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയാന്‍ മിസ്ഡ് കോള്‍ സംവിധാനവും ( മൊബൈല്‍ നമ്പര്‍: 7208933140) ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഭവന വായ്പ മേഖലയില്‍ 34 ശതമാനം വിപണി വിഹിതമുള്ള ബാങ്കിന്റെ ഭവന വായ്പയുടെ പലിശ 6.8 ശതമാനം മുതലാണ്.  എസ്ബിഐ അംഗീകരിച്ച പദ്ധതികളില്‍ ഭവന വായ്പ എടുക്കുന്നവര്‍ക്ക് 2021 മാര്‍ച്ച് 31 വരെ പ്രോസസിംഗ് ഫീസ് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്.

വായ്പയുടെ അന്വേഷണം മുതല്‍ തുക നല്‍കുന്നതുവരെ ഡിജിറ്റല്‍ സംവിധാനത്തിലൂടെ നല്‍കുന്ന റീട്ടെയില്‍ ലോണ്‍ മാനേജ്‌മെന്റ് സിസ്റ്റം (ആര്‍എല്‍എംഎസ്) പ്ലാറ്റ്‌ഫോം ഉള്‍പ്പെടെ  ഭവന വായ്പ നല്‍കുന്നതിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി  വിവിധ ഡിജിറ്റല്‍ നടപടികള്‍  ബാങ്ക് മുന്‍കൈയെടുത്തു നടപ്പാക്കി വരികയാണെന്ന് എസ്ബിഐ ചെയര്‍മാന്‍ ദിനേശ് ഖാര അറിയിച്ചു. 

 ഇടപാടുകാരുടെ ആവശ്യത്തിനനുസരിച്ച് വൈവിധ്യമാര്‍ന്ന ഭവന വായ്പ പദ്ധതികളാണ് ബാങ്ക് മുന്നോട്ടു വച്ചിട്ടുള്ളത്. റെഗുലര്‍ ഹോം ലോണ്‍,  ഗവണ്‍മെന്റ് ജോലിക്കാര്‍ക്കുള്ള എസ്ബിഐ പ്രിവിലേജ് ഹോം ലോണ്‍,  പ്രതിരോധ മേഖലയില്‍ ജോലി  ചെയ്യുന്നവര്‍ക്കുള്ള   ശൗര്യ ഹോം ലോണ്‍, വിദേശ ഇന്ത്യക്കാര്‍ക്കുള്ള  എന്‍ആര്‍ഐ ഹോം ലോണ്‍, എസ്ബിഐ മാക്‌സ് ഗെയിന്‍, സ്മാര്‍ട്ട് ഹോം ലോണ്‍, ഉയര്‍ന്ന തുക ലഭിക്കുന്ന എസ്ബിഐ ഫ്‌ളെക്‌സിപേ ഹോം ലോണ്‍, സ്ത്രീകള്‍ക്കുള്ള ഹര്‍ഘര്‍ ഹോം ലോണ്‍, നിലവിലുള്ള വായ്പക്കാര്‍ക്കുള്ള ടോപ് അപ് ലോണ്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന വായ്പാ പദ്ധതികളാണ്  ബാങ്ക് ഇടപാടുകാര്‍ക്കു മുന്നില്‍ വച്ചിട്ടുള്ളത്.

പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) സബ്‌സിഡി കൈകാര്യം ചെയ്യാന്‍ ഭവന, നഗരവികസന മന്ത്രാലയം നിയോഗിച്ചിട്ടുള്ള കേന്ദ്ര നോഡല്‍ ഏജന്‍സി കൂടിയാണ് എസ്ബിഐ. പിഎംഎവൈക്ക് കീഴില്‍  2020 ഡിസംബര്‍ വരെ എസ്ബി—ഐ 1,94,582 ഭവന വായ്പകല്‍ അനുവദിച്ചു. 

Follow Us:
Download App:
  • android
  • ios