Asianet News MalayalamAsianet News Malayalam

എസ്ബിഐയും ഇന്ത്യന്‍ ഓയിലും ചേര്‍ന്ന് റുപേ ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കി

ഡിജിറ്റല്‍ ഇന്ത്യയിലേക്കുള്ള ബാങ്കര്‍ ആകാനാണ് എസ്ബിഐ ലക്ഷ്യമിടുന്നത്. ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍, ഇടപാടുകള്‍ എന്നിവയില്‍ ഡിജിറ്റല്‍ സംരംഭങ്ങളുടെ പങ്ക് വര്‍ധിപ്പിക്കുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും എസ്ബിഐ ചെയര്‍മാന്‍ ദിനേശ് കുമാര്‍ ഖര പറഞ്ഞു.

State Bank of India and Indian Oil launch Contactless RuPay Debit card
Author
Mumbai, First Published Jan 8, 2021, 9:34 PM IST

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഇന്ത്യന്‍ ഓയിലും ചേര്‍ന്ന് ഉപഭോക്താക്കള്‍ക്കുള്ള പുതുവര്‍ഷ സമ്മാനമായി കോ-ബ്രാന്‍ഡഡ് റുപേ ഡെബിറ്റ് കാര്‍ഡ് അവതരിപ്പിച്ചു. എസ്ബിഐ ചെയര്‍മാന്‍ ദിനേശ് കുമാര്‍ ഖര, ഇന്ത്യന്‍ ഓയില്‍ ചെയര്‍മാന്‍ ശ്രീകാന്ത് മാധവ് വൈദ്യ എന്നിവര്‍ ചേര്‍ന്ന് വെര്‍ച്വല്‍ ചടങ്ങിലൂടെയാണ് എസ്ബിഐ -ഇന്ത്യന്‍ ഓയില്‍ കോ-ബ്രാന്‍ഡഡ് റുപേ ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കിയത്.

ഇന്ത്യന്‍ ഓയില്‍ ഇന്ധന സ്റ്റേഷനുകളില്‍ ഓരോ 200 രൂപ ചെലവഴിക്കുമ്പോഴും ആറിരട്ടി റിവാര്‍ഡ് പോയിന്റുകള്‍, ഇന്ധനം വാങ്ങുമ്പോള്‍ 0.75% വിലമതിക്കുന്ന  ലോയല്‍റ്റി പോയിന്റുകള്‍, ഒറ്റ ടാപ്പിലൂടെ ഒരു ഇടപാടില്‍ അയ്യായിരം രൂപ വരെയുള്ള കോണ്‍ടാക്ട്ലെസ് പണമടയ്ക്കല്‍, ഡൈനിങ്, മൂവീസ്, ബില്ലടയ്ക്കല്‍ എന്നിവയിലൂടെയുള്ള ചെലവഴിക്കലിന് റിവാര്‍ഡ് പോയിന്റുകള്‍, ഇതേ ആവശ്യങ്ങള്‍ക്കായുള്ള റെഡീം സൗകര്യം, മാസ പരിധിയില്ലാതെ ഇന്ധനം വാങ്ങാനുള്ള സൗകര്യം, ഇന്ത്യയില്‍ എവിടെയും ഉപയോഗിക്കാനുള്ള സൗകര്യം തുടങ്ങിയവയാണ് പ്രധാന സവിശേഷതകളെന്ന് ബാങ്ക് വ്യക്തമാക്കി. എസ്ബിഐയുടെ ഹോം ബ്രാഞ്ച് സന്ദര്‍ശിച്ച് കോ-ബ്രാന്‍ഡഡ് റുപേ ഡെബിറ്റ് കാര്‍ഡിനായി അപേക്ഷിക്കാമെന്നും ബാങ്ക് പ്രസ്താവനയിൽ പ‌റഞ്ഞു. 

ഡിജിറ്റല്‍ ഇന്ത്യയിലേക്കുള്ള ബാങ്കര്‍ ആകാനാണ് എസ്ബിഐ ലക്ഷ്യമിടുന്നത്. ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍, ഇടപാടുകള്‍ എന്നിവയില്‍ ഡിജിറ്റല്‍ സംരംഭങ്ങളുടെ പങ്ക് വര്‍ധിപ്പിക്കുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് എസ്ബിഐ ചെയര്‍മാന്‍ ദിനേശ് കുമാര്‍ ഖര പറഞ്ഞു.

Follow Us:
Download App:
  • android
  • ios