Asianet News MalayalamAsianet News Malayalam

ക്രോസ് വോട്ടിംഗ് ആത്മഹത്യാപരം; മുന്നണികള്‍ അതിന് തയ്യാറാവുമെന്ന് കരുതുന്നില്ല: കുമ്മനം രാജശേഖരന്‍

തിരുവനന്തപുരത്ത് നടക്കുന്നത് ശക്തമായ ത്രികോണ മത്സരം . ക്രോസ് വോട്ടിംഗ് ആത്മഹത്യാപരം, മുന്നണികൾ അതിന് തയ്യാറാകുമെന്ന് കരുതുന്നില്ലെന്ന് തിരുവനന്തപുരം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍

cross voting wont happen in this election says kummanam rajasekharan
Author
Thiruvananthapuram, First Published Apr 22, 2019, 7:22 AM IST

തിരുവനന്തപുരം: തലസ്ഥാനത്ത് ക്രോസ് വോട്ടിംഗ് നടക്കില്ലെന്ന് തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. ശക്തമായ ത്രികോണ മത്സരമാണ് തിരുവനന്തപുരത്ത് നടക്കുന്നത്. ക്രോസ് വോട്ടിംഗ് ഈ സാഹചര്യത്തില്‍ ആത്മഹത്യാപരമാണെന്നും കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. മുന്നണികള്‍ ക്രോസ് വോട്ടിംഗിന് തയ്യാറാവുമെന്ന് കരുതുന്നില്ലെന്നും കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു.

മൂന്ന് മുന്നണികൾക്കും ഒരുപോലെ ജയസാധ്യതയുള്ള അപൂർവ്വം മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. പ്രധാനമന്ത്രിയടക്കമുള്ള ദേശീയ നേതാക്കളെത്തിയ മണ്ഡലത്തിൽ അവസാന ദിവസങ്ങളിൽ വാശിയേറിയ പ്രചരണമാണ് നടന്നത്. എകെ ആന്‍റണിയേയും ഉമ്മൻ ചാണ്ടിയേയും റോഡ് ഷോകളിൽ രംഗത്ത് ഇറക്കിയായിയരുന്നു അവസാന ദിവസം കോൺഗ്രസിന്‍റെ ശക്തിപ്രകടനം. 

പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയാണ് കുമ്മനത്തിന്‍റെ പ്രചരണത്തിന് അവേശം പകർന്നത്. സംസ്ഥാന ദേശീയ നേതാക്കളെ ആദ്യമുതൽ തന്നെ ഇടുതമുന്നണിയും അണിരത്തിയിരുന്നു. മുന്ന് പേരിൽ ആർക്കും ജയിക്കാമെന്ന സ്ഥിതിയിൽ പ്രധാന ശത്രുവാര് എന്നതായിരുന്നു മുന്നണികളെ കുഴക്കിയ പ്രധാന പ്രശ്നം. നേതാക്കളേക്കൊണ്ടെല്ലാം ഉന്നയിപ്പിച്ച് ശബരിമല സജ്ജീവമാക്കി നിർത്താൻ ബിജെപി ശ്രമിച്ചു. ആദ്യം അവഗണിച്ചെങ്കിലും പ്രചരണത്തിന്‍റെ അവസാന ദിവസങ്ങളിൽ ശബരിമലയിൽ നിലപാട് വ്യക്തമാക്കിയും ബിജെപിയെ പ്രധാന എതിരാളി കണ്ടുമായിരുന്നു ഇടതുമുന്നണിയുടെ പ്രചരണം.

ശുഭപ്രതീക്ഷകൾക്കിടയിലും ത്രികോണ മൽസരത്തിന്‍റെ മെച്ചം എതിരാളിക്ക് കിട്ടാതിരിക്കാൻ വോട്ടുമറിക്കാനുള്ള സാധ്യത, പാർട്ടികൾക്കുള്ളിലെ അസ്വാരസ്യങ്ങൾ വോട്ടിംഗിനെ ബാധിക്കുമെന്ന ഭയം തുടങ്ങിയ നിരവധി ആശങ്കകൾ ബാക്കിയാണ്. ചുരുക്കത്തിൽ അപ്രതീക്ഷിത തോൽവിയുടെ നിഴലിലാണ് മൂന്ന് പേരും.

Follow Us:
Download App:
  • android
  • ios