തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് ജ്യോതിഷികളുടെതടക്കം ഒരു തരത്തിലുമുള്ള പ്രവചനങ്ങള്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. അത്തരം പ്രവർത്തനങ്ങൾ നിയമ വിരുദ്ധമാണെന്നും ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയെടുക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രവചനത്തിനെതിരെ കർശന നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് ജ്യോതിഷികളുടെതടക്കം ഒരു തരത്തിലുമുള്ള പ്രവചനങ്ങള്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. അത്തരം പ്രവർത്തനങ്ങൾ നിയമ വിരുദ്ധമാണെന്നും ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയെടുക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.
ഇത്തരം പ്രവചനങ്ങള്‍ അച്ചടി, ഓൺലൈൻ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നതും സംപ്രേഷണം ചെയ്യുന്നതും മറ്റ് വിധത്തില്‍ പരസ്യപ്പെടുത്തുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിവസമായ ഏപ്രില്‍ 11-ന് രാവിലെ ഏഴ് മണി മുതല്‍ മെയ് 19 വൈകിട്ട് ആറര വരെയാണ് വിലക്ക്.
