Asianet News MalayalamAsianet News Malayalam

വിരമിക്കുന്നതിന് മുമ്പ് തന്നെ ഒരു ലക്ഷം പ്രതിമാസ പെൻഷൻ; പ്രീമിയം ഒറ്റ തവണ മാത്രം

ഒറ്റ നിക്ഷേപം കൊണ്ട് റിട്ടയർമെന്റ് ജീവിതം സുരക്ഷിതമാക്കാം. പ്രതിമാസം ഒരു ലക്ഷം രൂപ പെൻഷൻ ലഭിക്കാനുള്ള വഴി 
 

1 lakh monthly pension even before retirement APK
Author
First Published Feb 21, 2023, 7:09 PM IST

ദില്ലി: വിരമിക്കലിനു ശേഷം സാമ്പത്തിക ഭദ്രത ആഗ്രഹിക്കുന്നവർക്കായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) നൂതനമായ ചില പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ചും സമ്പന്നർക്ക് വേണ്ടി നിരവധി പദ്ധതികളുണ്ട്. പ്രതിമാസ പെൻഷനിലൂടെ ആശ്വാസം ആഗ്രഹിക്കുന്നവർക്കായി എൽഐസി ജീവൻ ശാന്തി സ്‌കീം അവതരിപ്പിച്ചു. ഈ പദ്ധതി പ്രകാരം പ്രതിമാസം ഒരു ലക്ഷം രൂപയിലധികം പെൻഷൻ ലഭിക്കും. എൽഐസിയുടെ  ആന്വിറ്റി നിരക്കുകൾ ഈ അടുത്തിടെ വർധിപ്പിച്ചതിനാൽ ഇപ്പോൾ പോളിസി ഉടമകൾക്ക് അവരുടെ പ്രീമിയത്തിന് കൂടുതൽ പെൻഷൻ ലഭിക്കും.

പ്രതിമാസ, അർദ്ധ വാർഷിക, വാർഷിക അല്ലെങ്കിൽ ത്രൈമാസ വരുമാനം ആഗ്രഹിക്കുന്നവർക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് എൽഐസി ജീവൻ ശാന്തി സ്‌കീം . നേരത്തെയുള്ള വിരമിക്കൽ ആഗ്രഹിക്കുന്നവർക്കും ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താം. പോളിസി ഉടമകൾക്ക് ഒരൊറ്റ പ്രീമിയം കൊണ്ട് അവരുടെ ലക്ഷ്യങ്ങൾ നേടാനാകും.

ALSO READ: ടാറ്റയുടെ പിറകെകൂടി മുൻനിര ഇൻഷുറൻസ് കമ്പനികൾ; ലക്ഷ്യം 'എയർ ഇന്ത്യ'!

നിക്ഷേപത്തിന് ഉയർന്ന പരിധിയില്ല എന്നതാണ് പ്രത്യേകത. നിങ്ങൾ ആഗ്രഹിക്കുന്ന പ്രതിമാസ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് എത്ര വേണമെങ്കിലും നൽകാം. എൽഐസി കാൽക്കുലേറ്റർ അനുസരിച്ച്, നിങ്ങൾക്ക് വലിയ പ്രതിമാസ പെൻഷൻ തുക വേണമെങ്കിൽ കനത്ത പ്രീമിയം നൽകേണ്ടിവരും.

അതായത്, പ്രതിമാസം ഒരു ലക്ഷം രൂപ പെൻഷൻ വേണമെങ്കിൽ 12 വർഷത്തേക്ക് ഒരു കോടി രൂപ നിക്ഷേപിക്കേണ്ടിവരും. 12 വർഷം കഴിഞ്ഞാൽ പ്രതിമാസം 1.06 ലക്ഷം രൂപ പെൻഷനായി ലഭിക്കും. നിങ്ങൾക്ക് വെറും 10 വർഷത്തേക്ക് നിക്ഷേപിക്കണമെങ്കിൽ, കാലാവധി പൂർത്തിയാകുമ്പോൾ പെൻഷനായി പ്രതിമാസം 94,840 രൂപ പെൻഷൻ ലഭിക്കും.

പ്രതിമാസം 50000 രൂപ പെൻഷൻ മതിയെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, 50 ലക്ഷം രൂപ നിക്ഷേപിച്ചാൽ മതി. 12 വർഷം നിക്ഷേപിച്ചാൽ പ്രതിമാസം 53,460 രൂപ പെൻഷൻ ലഭിക്കും.

 ALSO READ: 68,000 കോടി വിലമതിക്കുന്ന കമ്പനി മുതലാളി; അറിയാം, ആര്‍ക്കും അധികം അറിയാത്ത അംബാനിയുടെ സഹോദരിയെ.!

Latest Videos
Follow Us:
Download App:
  • android
  • ios