Asianet News MalayalamAsianet News Malayalam

ടാറ്റയുടെ പിറകെകൂടി മുൻനിര ഇൻഷുറൻസ് കമ്പനികൾ; ലക്ഷ്യം 'എയർ ഇന്ത്യ'!

ബമ്പർ ബിസിനസ്സ് സാധ്യത മുന്നിൽ കണ്ട ഇൻഷുറൻസ് കമ്പനികൾ ഇപ്പോൾ ടാറ്റയ്ക്ക് പിന്നാലെയാണ്. എയർ ഇന്ത്യയ്ക്ക് സംരക്ഷണം നല്കാൻ മുൻനിര ഇൻഷുറൻസ് കമ്പനികൾ മത്സരിക്കുന്നു
 

Top insurance companies compete to cover Air India fleet apk
Author
First Published Feb 21, 2023, 12:54 PM IST

ദില്ലി: ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള എയർ ഇന്ത്യയ്ക്ക് ഇൻഷുറൻസ് പരിരക്ഷ ഒരുക്കാൻ മത്സരിച്ച് രാജ്യത്തെ  മുൻനിര ഇൻഷുറൻസ് കമ്പനികൾ. ടാറ്റ എഐജി ജനറൽ ഇൻഷുറൻസ് പോലുള്ള മുൻനിര ഇൻഷുറൻസ് കമ്പനികൾ  അടുത്ത സാമ്പത്തിക വർഷത്തേക്ക് എയർ ഇന്ത്യയ്ക്ക് ഇൻഷുറൻസ് നല്കാൻ മുന്പന്തിയിലുണ്ട്. അടുത്ത സാമ്പത്തിക വർഷം എയർ ഇന്ത്യയിലേക്ക് എത്തുന്ന പുതിയ വിമാനങ്ങൾക്കുള്ള ഇൻഷുറൻസ് പരിരക്ഷയും ഇതിൽ ഉൾപ്പെടുന്നു.

ഇൻഷുറൻസ് പരിരക്ഷയുടെ രൂപരേഖകൾ ചർച്ച ചെയ്യുന്നതിനായി യൂറോപ്പ് ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കമ്പനികൾ ലണ്ടനിൽ എയർ ഇന്ത്യ എക്സിക്യൂട്ടീവുകളെ സമീപിച്ചതായാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം ഇൻഷുറൻസ് കമ്പനികൾ എയർ ഇന്ത്യയുടെ 117 വിമാനങ്ങൾക്കും എയർ ഇന്ത്യ എക്സ്പ്രസിന്റെ  24 വിമാനങ്ങൾക്കും 12 ബില്യൺ ഡോളർ ഇൻഷുറൻസ് പരിരക്ഷ നൽകി. ഏകദേശം 300 കോടി രൂപയുടെ ഇൻഷുറൻസ് പ്രീമിയം എയർലൈൻ അടച്ചിരുന്നു.

 ALSO READ: 68,000 കോടി വിലമതിക്കുന്ന കമ്പനി മുതലാളി; അറിയാം, ആര്‍ക്കും അധികം അറിയാത്ത അംബാനിയുടെ സഹോദരിയെ.!

അതേസമയം, ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാന കരാറിലേക്ക് എയർ ഇന്ത്യ കടന്നട്ടുണ്ട്. 470 പുതിയ വിമാനങ്ങൾക്കാണ് എയർലൈൻ ഓർഡർ നൽകിയിരിക്കുന്നത്. 370 വിമാനങ്ങൾ കൂടി വാങ്ങാനുള്ള നീക്കവുമുണ്ട്. ആകെ  840 വിമാനങ്ങൾ എയർ ഇന്ത്യയുടെ ഭാഗമാകും. കൂടാതെ, എയർ ഏഷ്യ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, എയർ ഇന്ത്യ, ടാറ്റ സിംഗപ്പൂർ എയർലൈൻസ് (എസ്‌ഐ‌എ) എന്നിവയുടെ ലയനം ടാറ്റയ്ക്ക് കൂടുതൽ ശക്തി നൽകുന്നു.

പുതിയ വിമാന കരാറിൽ എയർ ഇന്ത്യ എത്തിയതോടെ ബമ്പർ ബിസിനസ്സ് സാധ്യത മുന്നിൽ കണ്ട ഇൻഷുറൻസ് കമ്പനികൾ ഇപ്പോൾ ടാറ്റയ്ക്ക് പിന്നാലെയാണ്. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി, ഓറിയന്റൽ ഇൻഷുറൻസ് കമ്പനി, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്, നാഷണൽ ഇൻഷുറൻസ് കമ്പനി എന്നിവയുൾപ്പെടെ നിരവധി കമ്പനികൾ മത്സരരംഗത്തുണ്ട്. 

സ്വകാര്യ കമ്പനികളിൽ, ഐസിഐസിഐ ലോംബാർഡും കഴിഞ്ഞ വർഷം ഇൻഷുറൻസ് പരിരക്ഷ നൽകുന്ന കൺസോർഷ്യത്തിന്റെ ഭാഗമായിരുന്നു.

 ALSO READ: എയർ ഇന്ത്യയ്ക്ക് വേണ്ടിവരും 6,500 പൈലറ്റുമാരെ; ലോകത്തിലെ ഏറ്റവും വലിയ വിമാന കച്ചവടം ഇങ്ങനെ

Latest Videos
Follow Us:
Download App:
  • android
  • ios