Asianet News MalayalamAsianet News Malayalam

നരേന്ദ്ര മോദി സർക്കാരിന്റെ പത്താം ബജറ്റ് സാധാരണക്കാരുടെ ആവശ്യങ്ങൾ നിറവേറ്റിയോ?

യൂണിയൻ ബജറ്റ് സാധാരണക്കാരുടെ ആവശ്യങ്ങൾ നിറവേറ്റിയോ? സപ്തർഷി ബജറ്റിലെ ജനപ്രിയ പ്രഖ്യാപനങ്ങൾ 
 

10 points on how Union Budget 2023 caters to common man
Author
First Published Feb 2, 2023, 1:13 PM IST

ദില്ലി: 2023 - 24  വർഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചു, നരേന്ദ്ര മോദി സർക്കാരിന്റെ പത്താം ബജറ്റായിരുന്നു ഇത്. 2024ൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മോദി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ് കൂടിയാണിത്. ഈ ബജറ്റിനെ സപ്തർഷി ബജറ്റ് എന്നാണ് ധനമന്ത്രി നിർമല സീതാരാമൻ വിശേഷിപ്പിച്ചത്.  ഈ വർഷത്തെ ബജറ്റിൽ 7 മേഖലകൾക്ക് മുൻഗണന നൽകിയിട്ടുണ്ടെന്ന് ധനമന്ത്രി പറഞ്ഞിരുന്നു

ഈ ബജറ്റിനെ സപ്തർഷി ബജറ്റ് എന്നാണ് ധനമന്ത്രി നിർമല സീതാരാമൻ വിശേഷിപ്പിച്ചത്. ഈ വർഷത്തെ ബജറ്റിൽ 7 മേഖലകൾക്ക് മുൻഗണന നൽകിയിട്ടുണ്ടെന്ന് അവർ പറഞ്ഞു. മോദി സർക്കാരിന്റെ ഈ ഭരണകാലത്തെ അവസാനത്തെ സമ്പൂർണ ബജറ്റിൽ സാദാരണക്കാരന് ആശ്വാസം കണ്ടെത്താൻ കഴിയുമോ? 

2023 ലെ ബജറ്റ്, ഇന്ത്യയിലെ സാധാരണക്കാരുടെയും ശമ്പളക്കാരന്റെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് രൂപകൽപ്പന ചെയ്തതെന്നതാണ് ധനമന്ത്രി പറഞ്ഞത്. 

2023 ലെ കേന്ദ്ര ബജറ്റിലെ പ്രധാന 10 പ്രഖ്യാപനങ്ങൾ 

ഇത്തവണ രാജ്യത്തെ ഇടത്തരക്കാരുടെ സംരക്ഷണം കണക്കിലെടുത്ത് സർക്കാർ ആദായനികുതി ഇളവ് പരിധി ഏഴ് ലക്ഷം രൂപയായി ഉയർത്തി. 
രാജ്യത്തെ താഴേത്തട്ടിലുള്ളവർക്ക് ആശ്വാസം പകർന്ന് സർക്കാർ ഗരീബ് കല്യാൺ സൗജന്യ ഭക്ഷണ പദ്ധതി ഒരു വർഷത്തേക്ക് കൂടി നീട്ടി.
യുവാക്കൾക്ക് നിലവിൽ സ്റ്റാർട്ടപ്പ് ഫണ്ടും 3 വർഷത്തേക്ക് അലവൻസും ലഭിക്കും, കൂടാതെ അന്താരാഷ്ട്ര നൈപുണ്യ കേന്ദ്രങ്ങൾ സൃഷ്ടിക്കപ്പെടും, ഇത് യുവാക്കൾക്കിടയിൽ സ്വാശ്രയത്വം വർദ്ധിപ്പിക്കും.
ആദിവാസി മേഖലയിലെ ഏകലവ്യ സ്കൂളുകളിലേക്ക് 38,800 അധ്യാപകരെ നിയമിക്കും. ആദിവാസി ഊരുകളുടെ വികസനത്തിന് 15,000 കോടി രൂപയുടെ ഫണ്ടും അനുവദിക്കും.
സ്ത്രീകൾക്കായി സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് സ്കീം ആരംഭിച്ചു, അതിൽ സ്ത്രീകൾക്ക് 2 ലക്ഷം രൂപയുടെ സമ്പാദ്യത്തിന് 7.5 ശതമാനം പലിശ ലഭിക്കും.
പ്രധാനമന്ത്രി ആവാസ് യോജനയുടെ ബജറ്റ് 66 ശതമാനം വർധിപ്പിച്ചു
5 ജി പ്രോത്സാഹിപ്പിക്കാൻ, ഈ സേവനത്തിൽ പ്രവർത്തിക്കുന്ന ആപ്പുകൾ വികസിപ്പിക്കുന്നതിന് എഞ്ചിനീയറിംഗ് സ്ഥാപനങ്ങളിൽ 100 ​​ലാബുകൾ നിർമ്മിക്കും.
ഡിജിറ്റൽ ഇന്ത്യയെ ഒരു പുതിയ യുഗത്തിലേക്ക് കൊണ്ടുപോകാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോത്സാഹിപ്പിക്കും. 
ഇലക്ട്രിക് വാഹനങ്ങൾ രാജ്യത്ത് പ്രോത്സാഹിപ്പിക്കപ്പെടുകയാണ്. ഇത് പ്രകാരം ഇന്ത്യൻ കമ്പനികളുടെ ഇലക്ട്രിക് വാഹനങ്ങൾക്ക് ഇനി വില കുറയും.
മരുന്നുകൾ, മൊബൈൽ ഫോണുകൾ, എൽഇഡി ടിവികൾ, ബയോഗ്യാസ് ഇനങ്ങൾ എന്നിവയ്ക്ക് വില കുറയും, സിഗരറ്റ്, ടയറുകൾ, അടുക്കളയിലെ ഇലക്ട്രിക് ചിമ്മിനികൾ, വിദേശ സൈക്കിളുകൾ, വിദേശ കളിപ്പാട്ടങ്ങൾ എന്നിവയ്ക്ക് വില കൂടും.

ആദായ നികുതി ഇളവ് വർധിപ്പിച്ചു. നേരത്തെ അഞ്ച് ലക്ഷം രൂപ വരെയുള്ള വരുമാനത്തെ നികുതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ഏഴ് ലക്ഷം വരെയുള്ള വരുമാനത്തിന് നികുതി ഇളവ് ലഭിക്കും. പുതിയ നികുതി സമ്പ്രദായത്തിൽ 6 സ്ലാബുകൾക്ക് പകരം 5 സ്ലാബുകളായിരിക്കും ഇനി ഉണ്ടാവുക. കൂടാതെ 2.5 ലക്ഷം രൂപ വരെയുണ്ടായിരുന്ന ഇളവ് 3 ലക്ഷം രൂപയായി ഉയർത്തി.

പ്രതിപക്ഷത്തിന്റെ വിമർശനം വകവയ്ക്കാതെ, മധ്യവർഗത്തിന് നിരവധി നല്ല മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പറഞ്ഞ് 2023 ലെ കേന്ദ്ര ബജറ്റിനെ ജനകീയ ബജറ്റായി കേന്ദ്രം വാഴ്ത്തിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios