ഇമിഗ്രേഷൻ വിസ ഫോറിനേഴ്‌സ് രജിസ്‌ട്രേഷൻ ട്രാക്കിംഗ് (IVFRT) പദ്ധതിയുടെ കാലാവധി കേന്ദ്രസർക്കാർ നീട്ടി. 2021 ഏപ്രിൽ 1 മുതൽ 2026 മാർച്ച് 31 വരെയുള്ള അഞ്ച് വർഷത്തേക്ക് കൂടിയാണ് കേന്ദ്രസർക്കാർ കാലാവധി നീട്ടിയിരിക്കുന്നത്. 2021 മാർച്ച് 31 വരെയുണ്ടായിരുന്ന കാലാവധിയാണ് മുൻകാല പ്രാബല്യത്തോടെ നീട്ടുന്നത്

ദില്ലി: ഇമിഗ്രേഷൻ വിസ ഫോറിനേഴ്‌സ് രജിസ്‌ട്രേഷൻ ട്രാക്കിംഗ് (IVFRT) പദ്ധതിയുടെ കാലാവധി കേന്ദ്രസർക്കാർ നീട്ടി. 2021 ഏപ്രിൽ ഒന്നു മുതൽ 2026 മാർച്ച് 31 വരെയുള്ള അഞ്ച് വർഷത്തേക്ക് കൂടിയാണ് കേന്ദ്രസർക്കാർ കാലാവധി നീട്ടിയിരിക്കുന്നത്. 2021 മാർച്ച് 31 വരെയുണ്ടായിരുന്ന കാലാവധിയാണ് മുൻകാല പ്രാബല്യത്തോടെ നീട്ടുന്നത്. 1364.88 കോടി രൂപ പദ്ധതിയ്ക്കായി വകയിരുത്തിയിട്ടുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

ഇമിഗ്രേഷൻ, വിസ സേവനങ്ങളുടെ ആധുനീകരണവും നവീകരണവുമാണ് ഇമിഗ്രേഷൻ വിസ ഫോറിനേഴ്‌സ് രജിസ്‌ട്രേഷൻ ട്രാക്കിങിന്റെ (IVFRT) ലക്ഷ്യം. 192 ഇന്ത്യൻ മിഷനുകൾ, രാജ്യത്തെ 108 ഇമിഗ്രേഷൻ ചെക്ക് പോസ്റ്റുകൾ (ICPs), 12 ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസർമാരും (FRROs) ഓഫീസുകളും ഉൾക്കൊള്ളുന്ന സംവിധാനമാണിത്. ഇമിഗ്രേഷൻ, വിസ അനുവദിക്കൽ, വിദേശികളുടെ രജിസ്ട്രേഷൻ, ഇന്ത്യയിലെ അവരുടെ നീക്കങ്ങൾ നിരീക്ഷിക്കൽ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മെച്ചപ്പെടുത്താനും ഇതിലൂടെ സാധിക്കും. 

രാജ്യത്തുടനീളമുള്ള 700-ലധികം ഫോറിനേഴ്സ് രജിസ്ട്രേഷൻ ഓഫീസർമാർ (FROs), പോലീസ് സൂപ്രണ്ടുമാർ (SPs)/ഡെപ്യൂട്ടി പോലീസ് കമ്മീഷണർമാർ (DCPs) എന്നിവരും ഇമിഗ്രേഷൻ വിസ ഫോറിനേഴ്‌സ് രജിസ്‌ട്രേഷൻ ട്രാക്കിങിന്റെ (IVFRT) ഭാഗമാകും. പദ്ധതി ആരംഭിച്ചതിന് ശേഷം, അനുവദിച്ച വിസ, OCI കാർഡുകളുടെ എണ്ണം 2019 ൽ 64.59 ലക്ഷമായി ഉയർന്നു. 2014 ൽ 44.43 ലക്ഷമായിരുന്നു ഇത്. പ്രതിവർഷം 7.7 ശതമാനം വാർഷിക വളർച്ചാ നിരക്കിലാണ് ഇന്നത്തെ നിലയിലേക്ക് ഉയർന്നത്. ശരാശരി 15 മുതൽ 30 ദിവസം വരെയുള്ള വിസ നടപടിക്രമം (IVFRT ക്ക് മുമ്പുള്ള കാലയളവ്) ഇ-വിസകൾ വന്നതോടെ പരമാവധി 72 മണിക്കൂറായി കുറഞ്ഞിട്ടുണ്ട്. ഇ-വിസകളുടെ 95 ശതമാനവും 24 മണിക്കൂറിനുള്ളിൽ അനുവദിക്കും..

Gold Price Today: യുദ്ധം തുടരുന്നതിനിടെ സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില (Todays gold price) കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 4685 രൂപയാണ് ഇന്നത്തെ വില. ഒരു പവൻ സ്വർണത്തിന് 37480 രൂപയാണ് ഇന്നത്തെ വില.18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപ കുറഞ്ഞു. 3870 രൂപയാണ് ഇന്നത്തെ വില. ഹോൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ദിവസങ്ങളായി തുടരുന്ന ഗ്രാമിന് 100 രൂപ തന്നെയാണ് ഇന്നത്തെയും വില. 

വെള്ളി ഗ്രാമിന് 71 രൂപയാണ് വില.റഷ്യ - യുക്രെൻ (Russia Ukraine crisis) യുദ്ധം തുടങ്ങിയതോടെ സ്വർണ്ണ വില കുതിക്കുകയാണ്.ഇന്നലെ രാവിലെ 9.38 ന് സംസ്ഥാനത്തെ സ്വർണ വില നിശ്ചയിക്കുമ്പോൾ 1929 ഡോളറായിരുന്നു അന്താരാഷ്ട്ര വില. രൂപയുടെ വിനിമയ നിരക്ക് 75.08ലുമായിരുന്നു .അതനുസരിച്ച് സ്വർണ വില ഗ്രാമിന് 85 രൂപ വർദ്ധിച്ച് 4685 രൂപയും, പവന് 680 രൂപ വർദ്ധിച്ച് 37480 രൂപയായി.എന്നാൽ പത്തു മണിയോടെ അന്താരാഷ്ട്ര സ്വർണവില വീണ്ടും 30 ഡോളർ വർധിച്ചു. 

അതിന്റെ അടിസ്ഥാനത്തിൽ 11 മണി കഴിഞ്ഞ് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റസ് അസോസിയേഷൻ യോഗം ചേർന്ന് സ്വർണ വില വീണ്ടും വർദ്ധിപ്പിച്ചു. ഗ്രാമിന് 40 രൂപയുടെയും പവന് 320 രൂപയുടെയും വർധനവാണ് ഈ ഘട്ടത്തിൽ രേഖപ്പെടുത്തിയത്.ഇതോടെ 22 കാരറ്റ് സ്വർണ വില ഗ്രാമിന് 4725 രൂപയും പവൻ വില 37800 രൂപയുമായി. 

സ്വർണത്തിന് ഗ്രാമിന് 125 രൂപയും പവന് ഒരു ദിവസം ആയിരം രൂപയുടെ വർദ്ധനവാണുണ്ടായത്.യുദ്ധത്തോടെ ലോകത്തിന്റെ നിർണായക ശക്തിയാകാനുള്ള റഷ്യൻ നീക്കവും, നാറ്റോയുടെ 30 സഖ്യരാജ്യങ്ങൾ റഷ്യയെ ആക്രമിക്കുമെന്ന വാർത്തകളുമാണ് ഇന്നലെ സ്വർണ വില ഉയരുവാൻ കാരണമായത്. എന്നാൽ നാറ്റോയുടെ പിന്മാറ്റം വിപണിയിൽ പോസിറ്റീവ് ചലനം ഉണ്ടാക്കി. ഇന്ന് ഇന്ത്യൻ ഓഹരി സൂചികകൾ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.