Asianet News MalayalamAsianet News Malayalam

സർക്കാർ ജീവനക്കാർക്ക് 7000 രൂപ ബോണസ് പ്രഖ്യാപിച്ച് ദില്ലി സർക്കാർ, ചെലവിടുക 56 കോടി

ദീപാവലി പ്രമാണിച്ച് ഗ്രൂപ്പ് സി, ഗ്രൂപ്പ് ബി ജീവനക്കാർക്കാണ് ബോണസ് വിതരണം ചെയ്യുക. 56 കോടി രൂപ ചെലവഴിച്ചാണ് എൺപതിനായിരത്തിലധികം വരുന്ന ജീവനക്കാർക്ക് ബോണസ് വിതരണം ചെയ്യുക

7000 bonus for Delhi govt employees ahead of Diwali announces Arvind Kejriwal etj
Author
First Published Nov 7, 2023, 9:24 AM IST

ദില്ലി: സർക്കാർ ജീവനക്കാർക്ക് 7000 രൂപ ബോണസ് പ്രഖ്യാപിച്ച് ദില്ലി സർക്കാർ. ദീപാവലി പ്രമാണിച്ച് ഗ്രൂപ്പ് സി, ഗ്രൂപ്പ് ബി ജീവനക്കാർക്കാണ് ബോണസ് വിതരണം ചെയ്യുക. 56 കോടി രൂപ ചെലവഴിച്ചാണ് എൺപതിനായിരത്തിലധികം വരുന്ന ജീവനക്കാർക്ക് ബോണസ് വിതരണം ചെയ്യുക. തിങ്കളാഴ്ചയാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ബോണസ് പ്രഖ്യാപനം നടത്തിയത്. സമൂഹമാധ്യമമായ എക്സിലൂടെയാണ് ബോണസ് പ്രഖ്യാപനം നടത്തിയത്.

80000ത്തോളം ജീവനക്കാര്‍ക്കാണ് ബോണസ് ലഭിക്കുക. സർക്കാര്‍ ജീവനക്കാരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ഇത്തരം പ്രഖ്യാപനങ്ങള്‍ ഭാവിയിലുണ്ടാവുമെന്നുമാണ് ബോണസ് പ്രഖ്യാപനത്തില്‍ കേജ്രിവാള്‍ വിശദമാക്കിയത്. ദില്ലി സര്‍ക്കാരിലെ ജീവനക്കാര്‍ തന്റെ കുടുംബാംഗങ്ങള്‍ തന്നെയാണ്.

 

എല്ലാ മേഖലയിലും ദില്ലി സര്‍ക്കാരിലെ ജീവനക്കാര്‍ മികച്ച പ്രവർത്തനമാണ് കാഴ്ച വയ്ക്കുന്നതെന്നും കേജ്രിവാള്‍ പറയുന്നു. തീരുമാനം കൊണ്ട് ദില്ലി സർക്കാര്‍ ജീവനക്കാരുടെ വീടുകളില സന്തോഷം ഇരട്ടിയാവുമെന്നും എല്ലാവർക്കും ആഘോഷനാളുകളുടെ ആശംസകള്‍ നേരുന്നുവെന്നും കേജ്രിവാള്‍ വിശദമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios