ജോലിക്ക് പുറമേ ഒരു എക്സ്ട്രാ വരുമാനം വേണോ? ഈ 8 മാര്‍ഗങ്ങള്‍ നിങ്ങള്‍ക്ക് അധിക വരുമാനം തരും !

നമ്മള്‍ ആക്ടീവായി ഒന്നും ചെയ്തില്ലെങ്കിലും വരുമാനം വരുന്നതിനെയാണ് നിഷ്ക്രിയ വരുമാനം എന്ന ടേം കൊണ്ട് ഉദ്ദേശിക്കുന്നത്.

8 passive income tecniques to be working in kerala

ചെലവുകളേറി വരുന്ന കാലമാണ്. രണ്ടറ്റം കൂട്ടി മുട്ടിക്കാനായി കഷ്ടപ്പെടുന്നവരാണ് നാട്ടിലെ സാധാരണക്കാർ. അണുകുടുംബങ്ങളിൽപ്പോലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെയാണ് ജോലിക്ക് പുറമേ ഒരു എക്സ്ട്രാ ഏർണിങ്സ് (EXTRA EARNINGS) എന്ന ആശയം വരുന്നത്. അതേ സമയം ഇപ്പോഴുള്ള ജോലിയ്ക്ക് കോട്ടം തട്ടാതെ, നമ്മുടെ മറ്റു കാര്യങ്ങളെ ഒന്നും കാര്യമായി ഇത് കൊണ്ടു പോകുകയും വേണം. ഇതിനെ നിഷ്ക്രിയ വരുമാനം (Passive Income) എന്നു പറയാം. നമ്മള്‍ ആക്ടീവായി ഒന്നും ചെയ്തില്ലെങ്കിലും വരുമാനം വരുന്നതിനെയാണ് നിഷ്ക്രിയ വരുമാനം എന്ന ടേം കൊണ്ട് ഉദ്ദേശിക്കുന്നത്. തീരെ അധ്വാനം വേണ്ട എന്നല്ല, ഒരു പരിധി വരെ വലിയ എഫേര്‍ട്ട് ആവശ്യമില്ലാത്തത് എന്നു പറയാം. അപ്പോള്‍ കേരളത്തില്‍ ചെയ്യാന്‍ പറ്റുന്ന ചില പാസീവ് ഇന്‍കം ടെക്നിക്കുകള്‍ നോക്കിയാലോ...

വീട്, കടമുറികള്‍

കേരളത്തില്‍ ഏറ്റവും കൂടുതലാളുകള്‍ ചെയ്യുന്ന ഒരു മാര്‍ഗമാണിത്. വീട്, കടമുറി തുടങ്ങിയ കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കുന്നത് പാസീവ് ഇന്‍കം ആയി കണക്കു കൂട്ടാം. ഇടയ്ക്ക് വരുന്ന മെയിന്റനന്‍സ് അല്ലാതെ മറ്റു കാര്യമായ ശ്രദ്ധയൊന്നും ഈ മേഖലയ്ക്ക് നല്‍കേണ്ടതായി വരില്ല എന്നതാണ് ഇതിന്റെ ഗുണം. അതേ സമയം കൃത്യമായ ഒരു വരുമാനം മാസം മാസം ലഭിക്കുകയും ചെയ്യും. 

നിങ്ങളുടെ ഉപയോഗിക്കാതിരിക്കുന്ന വാഹനം

ഉപയോഗിക്കാതെ കിടക്കുന്ന കാര്‍, മറ്റു ഹെവി വെഹിക്കിള്‍ തുടങ്ങിയ നിങ്ങളുടെ വാഹനങ്ങള്‍ ഉപയോഗിച്ചും വരുമാനമുണ്ടാക്കാം. ട്രാവല്‍ ഏജന്‍സികള്‍ക്കോ അല്ലെങ്കില്‍ നിങ്ങള്‍ സ്വന്തമായി പരസ്യം ചെയ്തോ ഇത് ആളുകള്‍ക്ക് വാടകയ്ക്കായി കൊടുക്കാം. നിങ്ങള്‍ ഫ്രീ ആകുന്ന സമയത്ത് നിങ്ങള്‍ക്ക് തന്നെ ഡ്രൈവറുമാകാം. ഇതിനും വേറെ വരുമാനം ലഭിക്കും. വണ്ടി കൊണ്ടു പോകുന്നതിനനുസരിച്ച് നിങ്ങള്‍ക്ക് പണം ലഭിക്കുമെന്നതിനപ്പുറം ഇത് വെറുതേയിരുന്ന് ജീര്‍ണിച്ച് പോകില്ല എന്നതും ഒരും പ്ലസ് പോയിന്റാണ്. 

ഇന്‍വെസ്റ്റ് ചെയ്യാം

ബിസിനസില്‍ പണം ഇന്‍വെസ്റ്റ് ചെയ്യുന്നതും നല്ലൊരു മാര്‍ഗമാണ്. നിങ്ങളുടെ പരിചയത്തിലുള്ള, നിങ്ങള്‍ക്ക് അത്രയും വിശ്വാസമുള്ള ബിസിനസുകളില്‍ പാര്‍ട്ണര്‍ ആകാം. ബിസിനസ് പാര്‍ട്ണര്‍ ആയാല്‍ നിങ്ങളുടെ ഷെയറിന് അനുസരിച്ചുള്ള ലാഭം നിങ്ങള്‍ക്ക് നേടാം. ഇത് ഒരു പാസീവ് ഇന്‍കം ആയി മാസാ മാസം പോക്കറ്റിലേക്ക് വരും. ബിസിനസും പാര്‍ട്ണര്‍മാരെയും തെരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധ വേണമെന്ന് മാത്രം. 

അഫിലിയേറ്റ് മാര്‍ക്കറ്റിംഗ്

നിങ്ങള്‍ക്ക് അത്യാവശ്യം ഫോളേവേഴ്സ് ഉള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉണ്ടെന്ന് കരുതുക. മറ്റു കമ്പനികളുടെ പ്രൊഡക്ടുകളെ മാര്‍ക്കറ്റ് ചെയ്ത് നിങ്ങള്‍ക്ക് തരക്കേടില്ലാത്ത വരുമാനം നേടാനാകും. ഇതിനായി നിങ്ങളുടെ ബ്ലോഗ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, നിങ്ങളുടെ ഇമെയില്‍ വഴി ന്യൂസ് ലെറ്ററുകള്‍ എന്നിങ്ങനെ അയയ്ക്കാം. 

പാര്‍ക്കിംഗ് സ്പേസ് 

നഗരത്തിലോ അല്ലെങ്കില്‍ തിരക്കുള്ള ഏതെങ്കിലും റൂട്ടിലോ നിങ്ങളുടെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലമുണ്ടെങ്കില്‍ അതിനെയും ഒരു വരുമാന മാര്‍ഗമാക്കാം. ഈ സ്ഥലം പാര്‍ക്കിംഗ് സ്പേസ് ആയി റെന്റിന് നല്‍കിയാല്‍ അതില്‍ നിന്നും നല്ലൊരു വരുമാനം നേടാനാകും. തിരക്കേറിയ സ്ഥലങ്ങളില്‍ മാത്രം പ്രാവര്‍ത്തികമാക്കാവുന്ന ഒരു രീതിയാണിത്. 
 
ഫോട്ടോകളും വീഡിയോകളും

നിങ്ങള്‍ ഒരു നല്ല ഫോട്ടോഗ്രാഫറോ വീഡിയോഗ്രാഫറോ ഒക്കെ ആണെങ്കില്‍ നിങ്ങളെടുത്ത ചിത്രങ്ങള്‍ ഓണ്‍ലൈനായി വിറ്റ് നല്ല പണം നേടാം. ഷട്ടര്‍ സ്റ്റോക്ക് പോലുളള ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ ഇവ സെല്‍ ചെയ്യാവുന്നതാണ്. അവര്‍ക്ക് നിങ്ങളുടെ ഫോട്ടോകള്‍ ഇഷ്ടമായാല്‍ നല്ലൊരു വരുമാന മാര്‍ഗമായി ഇത് തുടര്‍ന്നു കൊണ്ടു പോകാനാകും. 

നിക്ഷേപങ്ങള്‍ 

സ്റ്റോക്കുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ഫിക്സഡ് ഡെപ്പോസിറ്റ്, റെക്കറിംഗ് ഡെപ്പോസിറ്റ് പോലെയുള്ള നിക്ഷേപ മാര്‍ഗങ്ങളും ഒരു തരത്തില്‍ പാസീവ് ഇന്‍കം തന്നെയാണ്. സ്റ്റോക്കുകള്‍ പോലെയുള്ള നിക്ഷേപ മാര്‍ഗങ്ങളാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ മാര്‍ക്കറ്റിലെ മാറ്റങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനാകണം. അത് കൂടാതെ റിസ്ക് എടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്കാണ് ഈ രീതി അഭികാമ്യം. 

ഓഡിയോ ബുക്സ്, പോഡ്കാസ്റ്റ് 

ഓഡിയോ ബുക്കുകള്‍ക്ക് വളരെയധികം ഡിമാന്റേറി വരുന്ന കാലമാണിത്. നല്ല ശബ്ദവും നൈപുണ്യവുമുണ്ടെങ്കില്‍ നിങ്ങളുടെ ഒഴിവു സമയത്ത് പുസ്തകങ്ങള്‍ വായിച്ച് റെക്കോര്‍ഡ് ചെയ്ത് ഓഡിയോ ബുക്ക് വെബ്സൈറ്റുകളിലേക്ക് അയക്കാവുന്നതാണ്. നന്നായി സംസാരിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ കൂട്ടുകാരെയയോ മറ്റോ കൂട്ടി വിവിധ വിഷയങ്ങളില്‍ സംസാരിച്ച് പോഡ്കാസ്റ്റിംഗ് ചെയ്യാം. ശ്രദ്ധിക്കപ്പെട്ടാല്‍ നല്ല വരുമാനം ലഭിക്കും. 

സാമ്പത്തിക ബാധ്യതകളുള്ളവര്‍ക്കോ അല്ലെങ്കില്‍ ഒരു എക്സ്ട്രാ ഇന്‍കം വേണമെന്നുള്ളവര്‍ക്കോ ഒന്നു ശ്രമിച്ചാല്‍ നടപ്പാക്കാവുന്ന കാര്യമാണിത്. നിങ്ങളുടെ കയ്യിലുള്ള ഇന്‍വെസ്റ്റ്മെന്റ്, നിങ്ങളുടെ മറ്റു സാഹചര്യങ്ങള്‍ എന്നിവ നോക്കി ഏത് മാര്‍ഗം വേണമെന്ന് തീരുമാനിക്കാനാകും. ഏത് മാര്‍ഗം തെരഞ്ഞെടുക്കുന്നതിനു മുന്‍പും ഒരുപാട് വട്ടം ആലോചിക്കുക. സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധയോടെ, സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാം. 

കുട്ടിക്കളിയല്ല പണമിടപാടുകള്‍! ഇരുപതുകള്‍ മുതല്‍ സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ വേണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios