ഫോമുകളുടെ ഘടന വലിയതോതില്‍ മാറ്റമില്ലാതെ തുടരുന്നുണ്ടെങ്കിലും, പുതുക്കിയ ഫോമുകള്‍ ബജറ്റിലെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചതാണ്.
2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണ്‍ ഫോമുകള്‍ ആദായനികുതി വകുപ്പ് പുറത്തിറക്കി. ബജറ്റില്‍ പ്രഖ്യാപിച്ച നികുതി നിയമങ്ങളിലെ മാറ്റങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫോമുകളുടെ ഘടന വലിയതോതില്‍ മാറ്റമില്ലാതെ തുടരുന്നുണ്ടെങ്കിലും, പുതുക്കിയ ഫോമുകള്‍ ബജറ്റിലെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചതാണ്. ഫോമുകളിലെ പ്രധാന മാറ്റങ്ങള്‍ പരിശോധിക്കാം
ഐടിആര്‍1 (സഹജ്):
ശമ്പളം, വീട്ടില്‍ നിന്നുള്ള വരുമാനം, മറ്റ് സ്രോതസ്സുകള്‍ എന്നിവയില്‍ നിന്ന് 50 ലക്ഷം വരെ വരുമാനമുള്ള വ്യക്തികള്‍ക്ക് ഐടിആര്‍ - 1 , അല്ലെങ്കില്‍ സഹജ് ആയിരിക്കും ബാധകമായ ഫോം. പുതിയ ഐടിആര്‍1ല്‍ലിസ്റ്റ് ചെയ്ത ഓഹരികളില്‍ നിന്നോ മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നോ സെക്ഷന്‍ 112എ പ്രകാരം 1.25 ലക്ഷം വരെ ലോംഗ് ടേം ക്യാപിറ്റല്‍ ഗെയിന്‍ പരാമര്‍ശിക്കാം.
ഐടിആര്‍ -2
മൂലധന നേട്ടങ്ങള്‍, ഒന്നിലധികം വീടുകളില്‍ നിന്നുള്ള വരുമാനം അല്ലെങ്കില്‍ വിദേശ ആസ്തികള്‍ ഉള്ളവര്‍ക്ക് ഐടിആര്‍ -2 ആയിരിക്കും ഫോം
2024 ജൂലൈ 23 ന് മുമ്പും ശേഷവുമുള്ള ലോംഗ് ടേം ക്യാപിറ്റല്‍ ഗെയിന്‍ പ്രത്യേകമായി നല്‍കണം
ലിസ്റ്റ് ചെയ്യാത്ത ബോണ്ടുകള്‍/ഡിബഞ്ചറുകള്‍ ഹോള്‍ഡിംഗ് കാലയളവുകളെ അടിസ്ഥാനമാക്കി വ്യക്തമായി റിപ്പോര്‍ട്ട് ചെയ്യണം.
50 ലക്ഷം മുതല്‍ കോടിയില്‍ കൂടുതല്‍ വരുമാനമുള്ള വ്യക്തികള്‍ ആസ്തികളും ബാധ്യതകളും വെളിപ്പെടുത്തണം.
ഐടിആര്‍ 3 :
ബിസിനസ്/പ്രൊഫഷണല്‍ വരുമാനമുള്ള വ്യക്തികള്‍ക്കും ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കും വേണ്ടിയുള്ളതാണ് ഐടിആര്‍ - 3
ലാഭം, നഷ്ടം, വിദേശ വരുമാനം/ആസ്തികള്‍ എന്നിവയുള്‍പ്പെടെ ബിസിനസ്സിന്‍റെ സമഗ്രമായ വെളിപ്പെടുത്തലുകള്‍ ആണ് ഇതില്‍ നടത്തുന്നത്. കൂടാതെ
കറന്‍റ് അക്കൗണ്ടുകളില്‍ 1 കോടിയില്‍ കൂടുതലുള്ള നിക്ഷേപങ്ങള്‍,
2 ലക്ഷത്തില്‍ കൂടുതലുള്ള വിദേശ യാത്രാ ചെലവുകള്‍,
1 ലക്ഷത്തില്‍ കൂടുതലുള്ള വൈദ്യുതി ബില്ലുകള്‍,
10 ലക്ഷത്തില്‍ കൂടുതലുള്ള ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ എന്നിവ പരാമര്‍ശിക്കണം
ഐടിആര്‍ -4
അനുമാന നികുതികള്‍ക്ക് കീഴിലുള്ള വ്യക്തികള്‍, ഹിന്ദു അവിഭക്ത കുടുംബങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ബാധകമായ ഐടിആര്‍ -4 1.25 ലക്ഷം രൂപ വരെ ലോംഗ് ടേം ക്യാപിറ്റല്‍ ഗെയിന്‍ റിപ്പോര്‍ട്ട് ചെയ്യാം
ഐടിആര്‍ -5
റിട്ടേണുകള്‍ ഇ-വെരിഫൈ ചെയ്യാത്തവര്‍ക്കുള്ള വെരിഫിക്കേഷന്‍ ഫോമാണ് ഐടിആര്‍ -5 . നികുതിദായകര്‍ ഒപ്പിട്ട് 30 ദിവസത്തിനുള്ളില്‍ സ്പീഡ് പോസ്റ്റ് വഴി ബെംഗളൂരുവിലെ സിപിസിയിലേക്ക് അയയ്ക്കണം. ആധാര്‍ ഒടിപി, നെറ്റ് ബാങ്കിംഗ് അല്ലെങ്കില്‍ സാധുതയുള്ള ബാങ്ക്/ഡീമാറ്റ് അക്കൗണ്ട് ഉപയോഗിച്ച് ഇ-വെരിഫിക്കേഷന്‍ നടത്താം.
ഐടിആര്‍ - 6
2024 ജൂലൈ 23 ന് മുമ്പും ശേഷവുമുള്ള ഇടപാടുകള്‍ക്കുള്ള ഷെഡ്യൂള്‍-മൂലധന നേട്ട വിഭജന വിവരം നല്‍കണം
2024 ഒക്ടോബര്‍ 1 ന് ശേഷം അനുബന്ധ ഡിവിഡന്‍റ് പ്രഖ്യാപിച്ചാല്‍ ബൈബാക്ക്-അനുബന്ധ മൂലധന നഷ്ടങ്ങള്‍ അനുവദനീയമാണ്.
ഐടിആര്‍ - 7
2025 മെയ് 9 ന് വിജ്ഞാപനം ചെയ്ത ഐടിആര്‍ - 7 ചാരിറ്റബിള്‍/മത ട്രസ്റ്റുകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, ഗവേഷണ സ്ഥാപനങ്ങള്‍, എന്നിവയ്ക്കാണ്.
പ്രധാന മാറ്റങ്ങളില്‍ ഇവ ഉള്‍പ്പെടുന്നു:
2024 ജൂലൈ 23 ന് മുമ്പും ശേഷവുമുള്ള മൂലധന നേട്ട വിഭജനം.
ഡിവിഡന്‍റ് വരുമാന റിപ്പോര്‍ട്ടിംഗുമായി യോജിപ്പിച്ച് ബൈബാക്ക്-അനുബന്ധ നഷ്ട വെളിപ്പെടുത്തലുകള്‍.
ഭവന വായ്പ പലിശയ്ക്കുള്ള സെക്ഷന്‍ 24(ബി) കിഴിവ് റിപ്പോര്‍ട്ടിംഗ്.


