ആദായ നികുതി റീഫണ്ട് ലഭിക്കാൻ എത്ര ദിവസമെടുക്കും? 

ആദായ നികുതി റീഫണ്ട് എന്നത് നികുതിദായകൻ യഥാർത്ഥത്തിൽ നൽകേണ്ടതിനേക്കാൾ കൂടുതൽ നികുതി അടച്ചാൽ അത് തിരികെ ലഭിക്കുന്നതാണ്. ടിഡിഎസ്, ടിസിഎസ് തുടങ്ങിയ വിവിധ മാർഗങ്ങളിലൂടെ പിടിച്ച അധിക പണം റിട്ടേൺ ഫയൽ ചെയ്താൽ തിരികെ ലഭിക്കും. റീഫണ്ട് ലഭിക്കാൻ എത്ര ദിവസമെടുക്കും? 

ഒരു നികുതിദായകൻ്റെ നികുതി ബാധ്യത ആദായനികുതി വകുപ്പ് വിലയിരുത്തുമ്പോൾ, അന്തിമമായി നൽകേണ്ട നികുതി കണക്കാക്കുന്നതിന് മുൻപ് ബാധകമായ എല്ലാ കിഴിവുകളും ഇളവുകളും സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. ഇതിലൂടെ ന്യായവും കൃത്യവുമായ വിലയിരുത്തൽ നടത്തുന്നു. 

ഐടിആർ ഫയൽ ചെയ്തതിന് ശേഷം നികുതി റീഫണ്ട് ലഭിക്കാൻ എത്ര സമയമെടുക്കും

റിട്ടേൺ ഫയൽ ചെയ്യുന്ന നികുതിദായകൻ റിട്ടേൺ ഇ-വെരിഫൈ ചെയ്യുന്നതുവരെ നികുതി വകുപ്പ് റീഫണ്ടുകളുടെ പ്രോസസ്സിംഗ് ആരംഭിക്കില്ല. ആദായ നികുതി വകുപ്പിൻ്റെ വെബ്‌സൈറ്റ് അനുസരിച്ച്, നികുതിദായകൻ്റെ അക്കൗണ്ടിലേക്ക് റീഫണ്ട് തുക ക്രെഡിറ്റ് ചെയ്യുന്നതിന് സാധാരണയായി നാലോ അഞ്ചോ ആഴ്ച എടുക്കും.