Asianet News MalayalamAsianet News Malayalam

അടുത്ത ആഴ്ച മുതൽ ഈ സാമ്പത്തിക കാര്യങ്ങൾ മാറും; സുപ്രധാന തീയതികൾ മറന്നു പോകരുത്

സൗജന്യ ആധാർ അപ്‌ഡേറ്റ് മുതൽ പുതിയ ക്രെഡിറ്റ് കാർഡ് നിയമങ്ങൾ വരെ ഉണ്ട് ഇതിൽ. ഇങ്ങനെയുള്ള എട്ട് മാറ്റങ്ങളാണ് സെപ്റ്റംബറിൽ ഉള്ളത്.

Aadhaar free update, new credit card rules, special FDs, Rupay cards 9 rule changes and deadlines in September 2024
Author
First Published Aug 27, 2024, 5:37 PM IST | Last Updated Aug 27, 2024, 5:37 PM IST

സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ആളാണോ നിങ്ങൾ? എങ്കിൽ സെപ്റ്റംബറിൽ ഓർത്തുവെക്കാൻ നിരവധി കാര്യങ്ങളുണ്ട്. ആധാർ കാർഡിന്റെ സൗജന്യ ആധാർ അപ്‌ഡേറ്റ് മുതൽ പുതിയ ക്രെഡിറ്റ് കാർഡ് നിയമങ്ങൾ വരെ ഉണ്ട് ഇതിൽ. ഇങ്ങനെയുള്ള എട്ട് മാറ്റങ്ങളാണ് സെപ്റ്റംബറിൽ ഉള്ളത്. സുപ്രധാന സാമ്പത്തിക കാര്യങ്ങളുടെ സമയപരിധി അറിയാം 

1 ആധാർ സൗജന്യ അപ്ഡേറ്റ്

ആധാർ പുതുക്കാത്തവർക്ക് സൗജന്യമായി പുതുക്കാനുള്ള അവസരം സെപ്റ്റംബർ 14  വരെയാണ്. സമയപരിധി കഴിഞ്ഞാൽ ആധാർ പുതുക്കുന്നതിന് ഉപയോക്താക്കൾ പണം നൽകണം. ഓൺലൈൻ വഴി പുതുക്കുന്നവർക്ക് മാത്രമായിരിക്കും സൗജന്യം ലഭിക്കുക. പേര്, വിലാസം തുടങ്ങി ആധാർ വിവരങ്ങളിൽ ഏതെങ്കിലും പുതുക്കുകയോ തിരുത്തുകയോ ചെയ്യാം. സെപ്റ്റംബർ 14 ന് ശേഷം പണം നൽകേണ്ടി വരും. സൗജന്യ സേവനം എംആധാർ പോർട്ടലിൽ മാത്രമാണ് ലഭ്യം. ജനസംഖ്യാപരമായ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്ന പ്രക്രിയ എളുപ്പമാക്കുന്നതിനും പൗരന്മാർക്ക് കൂടുതൽ സൗകര്യം ഉറപ്പ് വരുത്തുന്നതിനുമാണ് ഈ സൗജന്യ സേവനം. 

2 ഐഡിഎഫ്‌സി ഫസ്റ്റ്  ബാങ്ക് ക്രെഡിറ്റ് കാർഡ്

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിൻ്റെ ക്രെഡിറ്റ് കാർഡ് പേയ്‌മെൻ്റ് നിബന്ധനകളിൽ മാറ്റം വരും. പേയ്‌മെൻ്റ് ഡ്യൂ ഡേറ്റും അടയ്‌ക്കേണ്ട ഏറ്റവും കുറഞ്ഞ തുകയും ഉൾപ്പടെ മാറും. ബാങ്കിന്റെ വെബ്‌സൈറ്റിൽ പറഞ്ഞിരിക്കുന്നത് ഈ മാറ്റങ്ങൾ സെപ്റ്റംബർ ഒന്ന് മുതലാണെന്നാണ്. 

3 എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാർഡ്  

എച്ച്ഡിഎഫ്‌സി ബാങ്കിൻ്റെ പ്രത്യേക ക്രെഡിറ്റ് കാർഡുകളിലെ ലോയൽറ്റി പ്രോഗ്രാം നിയമങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ നിയമങ്ങൾ 2024 സെപ്‌റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരും. 

4 ഐഡിബിഐ ബാങ്ക് സ്പെഷ്യൽ ഫിക്സഡ് ഡെപ്പോസിറ്റ്

ഐഡിബിഐ ബാങ്ക് ആരംഭിച്ച സ്പെഷ്യൽ ഫിക്സഡ് ഡെപോസിറ്റിന്റെ കാലാവധി  സെപ്റ്റംബർ 30 വരെയാണ്. 300 ദിവസം, 375 ദിവസം, 444 ദിവസം എന്നിങ്ങനെ വിവിധ കാലാവധികളിൽ ആണ് നിക്ഷേപിക്കാൻ കഴിയുക. സാധാരണ പൗരന്മാർക്ക്, 300 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന എഫ്ഡികളിൽ 7.05% വരെ പലിശ ലഭിക്കും. 375 ദിവസത്തിനുള്ളിൽ എഫ്ഡികളിൽ 7.15% പലിശ ലഭിക്കും. 

5 ഇന്ത്യൻ ബാങ്ക് സ്പെഷ്യൽ ഫിക്സഡ് ഡെപ്പോസിറ്റ്

ഇന്ത്യൻ ബാങ്കിന്റെ സ്പെഷ്യൽ ഫിക്സഡ് ഡെപ്പോസിറ്റ് കാലാവധി സെപ്റ്റംബർ 30 ആണ്. 300 ദിവസങ്ങളിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപ പദ്ധതിയിൽ 7.05% പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 7.55%, പലിശ ലഭിക്കും. 

6 പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് സ്പെഷ്യൽ ഫിക്സഡ് ഡെപ്പോസിറ്റ്

പ്രത്യേക സ്ഥിര നിക്ഷപ പദ്ധതിയുടെ കാലാവധി സെപ്റ്റംബർ 30 ന് അവസാനിക്കുമെന്ന്  പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് അറിയിച്ചിട്ടുണ്ട്. 222 ദിവസത്തെ നിക്ഷേപത്തിന് 6.30% പലിശ ലഭിക്കും. 333 ദിവസത്തെ കാലാവധിയുള്ള പ്രത്യേക നിക്ഷേപങ്ങൾക്ക് ബാങ്ക്  7.15% പലിശ നൽകുന്നു. 

7 എസ്ബിഐ അമൃത് കലശ്

എസ്ബിഐയുടെ സ്പെഷ്യൽ നിക്ഷേപ പദ്ധതിയിൽ ഉപഭോക്താക്കൾക്ക് സെപ്റ്റംബർ 30 വരെ നിക്ഷേപിക്കാം. 400 ദിവസത്തെ നിക്ഷേപത്തിന് 7.10 % പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 7.60% പലിശ ലഭിക്കും. 

എസ്ബിഐ വീകെയർ

എസ്ബിഐ വീകെയർ പദ്ധതിയിൽ സെപ്തംബർ 30 വരെ മാത്രമേ നിക്ഷേപിക്കാൻ കഴിയൂ. 

8. റുപേ കാർഡ് റിവാർഡ് പോയിൻ്റുകൾ

 യുപിഐ ഇടപാട് ഫീസ്, റുപേ ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിൻ്റുകളിൽ നിന്നോ മറ്റ് നേട്ടങ്ങളിൽ നിന്നോ കുറയ്ക്കാൻ പാടില്ല എന്ന് നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരും. 

Latest Videos
Follow Us:
Download App:
  • android
  • ios