മഴയെ പേടിക്കേണ്ട, ധൈര്യമായി പോക്കെറ്റിൽ സൂക്ഷിക്കാം; പിവിസി ആധാർ കാർഡ് ലഭിക്കുന്നതെങ്ങനെ
യുഐഡിഎഐ നേരിട്ട് നൽകുന്ന ആധാർ പിവിസി ആധാർ കാർഡ് മാർക്കെറ്റിൽ ലഭിക്കുന്നതിനേക്കാൾ നിലവാരമുള്ള പ്രിന്റിംഗും ലാമിനേഷനുമുള്ളതാണ്. കൂടാതെ ഇവ ജലത്തെ പ്രതിരോധിക്കുന്നതുമാണ്.

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. സർക്കാർ പദ്ധതികൾക്ക് മാത്രമല്ല എല്ലാ സാമ്പത്തിക സേവനങ്ങൾക്കും ആധാർ കാർഡ് ആവശ്യമാണ്. ബാങ്ക് അക്കൗണ്ടുകൾ, വാഹനങ്ങൾ, ഇൻഷുറൻസ് പോളിസികൾ എന്നിവയുമായും ആധാർ ബന്ധിപ്പിച്ചിരിക്കുന്നു. ആധാർ കാർഡിൽ ഒരു വ്യക്തിയുടെ പേര്, ജനനത്തീയതി, ലിംഗം, വിലാസം, ഫോട്ടോ എന്നിങ്ങനെയുള്ള വിവരങ്ങൾ അടങ്ങിയിരിക്കുന്നു. നീളമേറിയ ആധാർ കാർഡ് കൊണ്ടുനടക്കാൻ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ പരിഹാരമുണ്ട്.
ALSO READ: 23 ദിവസങ്ങൾക്കുള്ളിൽ 35 ലക്ഷം വിവാഹങ്ങൾ! 4.25 ലക്ഷം കോടിയുടെ ബിസിനസ്സ്
പിവിസി ആധാർ കാർഡ്
എം-ആധാർ, ഇ-ആധാർ എന്നിവ കൂടാതെ യുഐഡിഎഐ അവതരിപ്പിച്ച രീതിയാണ് ആധാർ പിവിസി. പോക്കറ്റിൽ സൂക്ഷിക്കാൻ സാധിക്കുന്ന പിവിസി ആധാർ കാർഡ് യുഐഡിഎഐ നേരിട്ട് നൽകുന്നതാണ്. പോക്കറ്റിൽ സൂക്ഷിക്കാവുന്ന വലിപ്പത്തിൽ ലഭിക്കുന്ന പിവിസി കാർഡ് കൊണ്ടുപോകാൻ എളുപ്പവും ഈടുനിൽക്കുന്നതുമാണ്. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഇല്ലെങ്കിലും ഔദ്യോഗിക വെബ്‌സൈറ്റ് വഴി ആധാർ കാർഡ് എടുക്കാൻ ഇപ്പോൾ യുഐഡിഎഐ അനുവദിക്കുന്നുണ്ട്. യുഐഡിഎഐ നേരിട്ട് നൽകുന്ന ആധാർ പിവിസി ആധാർ കാർഡ് മാർക്കെറ്റിൽ ലഭിക്കുന്നതിനേക്കാൾ നിലവാരമുള്ള പ്രിന്റിംഗും ലാമിനേഷനുമുള്ളതാണ്. കൂടാതെ ഇവ ജലത്തെ പ്രതിരോധിക്കുന്നതുമാണ്.
പിവിസി ആധാർ കാർഡിന് എങ്ങനെ അപേക്ഷിക്കാം?
* uidai.gov.in എന്ന ലിങ്ക് എടുക്കുക
* 'ഓർഡർ ആധാർ കാർഡ്' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
* നിങ്ങളുടെ 12 അക്ക ആധാർ കാർഡ് നമ്പർ / 16 അക്ക വെർച്വൽ ഐഡന്റിഫിക്കേഷൻ (VID) നമ്പർ/ 28 അക്ക ആധാർ എൻറോൾമെന്റ് നമ്പർ എന്നിവ നൽകുക.
* വെരിഫിക്കേഷൻ നടത്തുക
* വൺ ടൈം പാസ്സ്‌വേർഡ് 'OTP' ജനറേറ്റ് ചെയ്യുക
* 'നിബന്ധനകളും വ്യവസ്ഥകളും' അംഗീകരിക്കുക
* OTP നൽകുക
* പ്രിന്റിംഗിനായി ഓർഡർ നൽകുന്നതിന് മുമ്പ് നിങ്ങളുടെ ആധാർ കാർഡ് വിശദാംശങ്ങൾ പരിശോധിക്കുക
* ക്രെഡിറ്റ്, ഡെബിറ്റ് കാർഡ്, യുപിഐ അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് വഴി 50 രൂപ (ജിഎസ്ടിയും തപാൽ ചാർജുകളും ഉൾപ്പെടെ) അടയ്ക്കുക.
* എസ്എംഎസായി സർവീസ് റിക്വസ്റ്റ് നമ്പർ ലഭിക്കും. കൂടാതെ സ്ക്രീനിൽ ഡിജിറ്റൽ സിഗ്നേച്ചർ ഉള്ള രസീതും ലഭിക്കും.
* രസീത് ഡൗൺലോഡ് ചെയ്ത് സേവ് ചെയ്യുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം