Asianet News MalayalamAsianet News Malayalam

മൂന്ന് ദിവസത്തിനുള്ളിൽ ആധാറും പാനും നൽകണം; നിക്ഷേപങ്ങൾ മരവിപ്പിച്ചേക്കും

ആധാറും പാൻ കാർഡും സമർപ്പിച്ചില്ലെങ്കിൽ മൂന്ന് ദിവസത്തിനകം അക്കൗണ്ട് മരവിപ്പിക്കും. കെവൈസി നൽകുന്നതിന്റെ ഭാഗമായി ആധാർ, പാൻ നമ്പറുകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30 ആണ്.

aadhaar submit before next month if not small savings scheme investments will be suspended APK
Author
First Published Sep 27, 2023, 7:57 PM IST

ചെറുകിട സമ്പാദ്യ പദ്ധതികളിൽ നിക്ഷേപിച്ചവരാണോ? ആധാറും പാൻ കാർഡും സമർപ്പിച്ചില്ലെങ്കിൽ മൂന്ന് ദിവസത്തിനകം അക്കൗണ്ട് മരവിപ്പിക്കും. പോസ്‌റ്റ് ഓഫീസ് സേവിംഗ്‌സ് സ്‌കീമുകളിൽ നിക്ഷേപിക്കുന്നതിന് ആധാറും പാൻ കാർഡും നിർബന്ധമാണ് ധനമന്ത്രാലയം അറിയിച്ചിട്ടുണ്ട്. കെവൈസി നൽകുന്നതിന്റെ ഭാഗമായി ആധാർ, പാൻ നമ്പറുകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30 ആണ്.

ALSO READ: കോടികൾ വിലമതിക്കുന്ന ആഭരണങ്ങൾ; സ്വർണവും വജ്രവും തിളങ്ങുന്ന അംബാനി കുടുംബം

ഇതിനകം നിക്ഷേപം തുടങ്ങിയവരാണെങ്കിൽ കെവൈസി അപ്ഡേറ്റ് ചെയ്യുന്നതിലൂടെ ആധാർ നമ്പർ നൽകാം. പാനും ആധാറും അക്കൗണ്ടുമായി സമർപ്പിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും?

പുതിയതും നിലവിലുള്ളതുമായ നിക്ഷേപകർ സെപ്റ്റംബർ 30-നകം പാനും ആധാറും സമർപ്പിച്ചില്ലെങ്കിൽ, അക്കൗണ്ട് താൽക്കാലികമായി മരവിപ്പിച്ചേക്കാം. ആധാർ സമർപ്പിച്ചാൽ മാത്രമായിരിക്കും ഇവ പ്രവത്തന സജ്ജമാക്കാൻ കഴിയുക. ഇങ്ങനെ അക്കൗണ്ടുകൾ മരവിപ്പിച്ചാൽ നിക്ഷേപങ്ങളിലൂടെ ലഭിക്കുന്ന ഒരു പലിശയും അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടില്ല, മാത്രമല്ല, വ്യക്തികൾക്ക് അവരുടെ പിപിഎഫ് അല്ലെങ്കിൽ സുകന്യ സമൃദ്ധി അക്കൗണ്ടുകളിലേക്ക് നിക്ഷേപം നടത്താൻ കഴിഞ്ഞേക്കില്ല. കൂടാതെ നിക്ഷേപ കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപ തുക ലഭിക്കില്ല. 

ALSO READ: അതിസമ്പന്നരുടെ വിവാഹ വേദി; ഉദയ്പൂരിലെ ലീലാ പാലസില്‍ ഒരു രാത്രിക്ക് നൽകേണ്ടത് എത്ര?

ആധാർ സമർപ്പിക്കേണ്ട ചെറുകിട സമ്പാദ്യ പദ്ധതികളുടെ ലിസ്റ്റ് ഇതാ

1. പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങൾ

2. പോസ്റ്റ് ഓഫീസ് റെക്കറിംഗ്  ഡെപ്പോസിറ്റ്

3. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി

4. സുകന്യ സമൃദ്ധി യോജന

5. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്

6. മഹിളാ സമ്മാന് സേവിംഗ്സ് സർട്ടിഫിക്കറ്റുകൾ

7. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്

8. സീനിയർ സിറ്റിസൺസ് സേവിംഗ് സ്കീം

9. കിസാൻ വികാസ് പത്ര 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios