ദില്ലി: രാജ്യത്തിന്‍റെ സാമ്പത്തിക രംഗം അതീവ ഗുരുതരമായെന്ന് സര്‍ക്കാറിന്‍റെ ഉപദേശകര്‍ തന്നെ സമ്മതിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പണം ആവശ്യമുള്ളവരുടെ കൈയിലാണ് എത്തേണ്ടതെന്നും ആര്‍ത്തിയുള്ളവരുടെ കൈയിലല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സാമ്പത്തികാവസ്ഥ ഗുരുതരമാകുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍, രാജ്യം കടുത്ത സാമ്പത്തിക പ്രശ്നത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് സര്‍ക്കാറിന്‍റെ ഉപദേശകര്‍ തന്നെ സമ്മതിക്കുകയാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.