സൗദിയിലെ പ്രമുഖ സെക്യൂരിറ്റി ഉപകരണങ്ങളുടെ ഹോള്‍സൈയില്‍ ഡീലറായ 'അദ്‌വ അല്‍ ശുജ'യുടെ പുതിയ ഷോറൂം ദമ്മാമില്‍ പ്രവർത്തനം ആരംഭിച്ചു. ഗ്രൂപ്പിന്റെ സൗദിയിലെ 12-ാംമത്തെ ഷോറൂമാണിത്. ഷോറൂമിന്റെ ഉദ്ഘാടനം മാനേജിംഗ് ഡയക്ടർ ഷിജു മാത്യു നിർവഹിച്ചു.

ലോകോത്തര സെക്യൂരിറ്റി ബ്രാൻഡുകളുടെ പ്രദർശനവും വില്പനയും ഷോറൂമില്‍ നടക്കുന്നുണ്ട്. നവീന സാങ്കേതിക വിദ്യകളോട് കൂടിയ ഉപകരണങ്ങളുടെ നീണ്ട നിരതന്നെയാണ് അദ്‌വ അല്‍ ശുജ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് സൗകര്യങ്ങളോട് കൂടിയ സെക്യൂരിറ്റി സിസ്റ്റവും ഈ ഷോറൂമിന്റെ പ്രത്യേകതയാണ്. സെക്യൂരിറ്റി ഉപകരണങ്ങളുടെ ലൈവ് പ്രദർശനവും ഷോറൂമിലുണ്ട്. സെക്യൂരിറ്റി ഉപകരണങ്ങൾക്ക് പ്രത്യേക ഇളവുകളും ലഭ്യമാക്കിയിട്ടുണ്ട്.