Asianet News MalayalamAsianet News Malayalam

കണ്ണുരുട്ടി എയർപോർട്ട് അതോറിറ്റി, തെറ്റുതിരുത്തി അദാനി

വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണത്തിന് പിന്നാലെ ബ്രാൻഡിങ്ങിലും ലോഗോകളിലും അദാനി ഗ്രൂപ്പ് കരാർ പ്രകാരമുള്ള നിബന്ധന തെറ്റിച്ചതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ കണ്ടെത്തി. 

Airport Authority directs to abide by rules  Adani corrects mistake
Author
Mumbai, First Published Jul 22, 2021, 4:39 PM IST

ദില്ലി: വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണത്തിന് പിന്നാലെ ബ്രാൻഡിങ്ങിലും ലോഗോകളിലും അദാനി ഗ്രൂപ്പ് കരാർ പ്രകാരമുള്ള നിബന്ധന തെറ്റിച്ചതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ കണ്ടെത്തി. എഎഐ നിയോഗിച്ച സമിതികളാണ് അദാനി ഗ്രൂപ്പിന്റെ പിഴവുകൾ കണ്ടെത്തിയത്. ജനുവരിയിൽ സമർപ്പിച്ച റിപ്പോർട്ടിന് പിന്നാലെ അദാനി ഗ്രൂപ്പ് ഇതിൽ ചൂണ്ടിക്കാട്ടിയ പിഴവുകളെല്ലാം തിരുത്തി.

അഹമ്മദാബാദ്, മംഗളൂരു വിമാനത്താവളങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ബ്രാൻഡിങ്ങിലും ഡിസ്പ്ലേകളിലും എയർപോർട്ട് അതോറിറ്റിയുമായുള്ള നിബന്ധനകൾക്ക് വിലകൽപ്പിക്കാതെ കമ്പനി പെരുമാറിയെന്നാണ് കുറ്റം.

എന്നാൽ ജനുവരി 29 ന് സമർപ്പിക്കപ്പെട്ട റിപ്പോർട്ട് പ്രകാരം അഹമ്മദാബാദ് വിമാനത്താവളത്തിൽ എല്ലാ കാര്യങ്ങളും നിയമപ്രകാരമാക്കി അദാനി ഗ്രൂപ്പ് തിരുത്തി. മംഗലാപുരം, ലഖ്‌നൗ വിമാനത്താവളങ്ങളിൽ കമ്പനി നിബന്ധന പ്രകാരമുള്ള മാറ്റങ്ങൾ വരുത്തുകയാണെന്നും ഇപ്പോൾ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്

Follow Us:
Download App:
  • android
  • ios