Asianet News MalayalamAsianet News Malayalam

നിർമല സീതാരാമൻ ഉദ്യോഗസ്ഥർക്ക് ഹൽവ വിളമ്പി! പാർലമെന്റിലെ പ്രത്യേക ചടങ്ങിനെക്കുറിച്ച് അറിയേണ്ടതെല്ലാം

വലിയൊരു പാത്രത്തിൽ ഹൽവ പാചകം ചെയ്യും. ധനമന്ത്രിയുടെ ക്ഷണപ്രകാരം ധനവകുപ്പിലെ ഉദ്യോഗസ്ഥരെല്ലാം ഇവിടെയെത്തും. പാചകം ചെയ്ത അലുവ ഓരോരുത്തർക്കായി വീതിച്ച് നൽകും. ഹൽവ കഴിച്ചുകഴിഞ്ഞാൽ ജീവനക്കാരെല്ലാം നോർത്ത് ബ്ലോക്കിലെ ഏറ്റവും താഴത്തെ നിലയിലേക്ക് പോകും

All you need to know about Halwa ceremony ahead of Budget
Author
Parliament House, First Published Jan 20, 2020, 6:36 PM IST

ദില്ലി: പാർലമെന്റിൽ ഇന്ന് നിർമല സീതാരാമൻ ഹൽവ വിളമ്പി. ഹൽവയോ, നിർമല സീതാരാമനോ എന്ന് അമ്പരക്കേണ്ട കാര്യമൊന്നുമില്ല. ഇത് കാലങ്ങളായി നടന്നുവരുന്നൊരു ആചാരമാണ്. ബജറ്റ് പ്രവർത്തനങ്ങളുടെ മുന്നോടിയായി ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ഹൽവ പാചകം ചെയ്ത് വിതരണം ചെയ്യുന്നത്. 

ബജറ്റ് പ്രവർത്തനങ്ങളുടെ ഔദ്യോഗിക തുടക്കമായി ഇതിനെ വിശേഷിപ്പിക്കാം. 2020-21 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ് രേഖകളുടെ അച്ചടി അടക്കമുള്ള പ്രവർത്തനങ്ങൾക്ക് ഈ ചടങ്ങിലൂടെയാണ് തുടക്കം കുറിക്കുന്നത്. പാർലമെന്റിലെ നോർത്ത് ബ്ലോക്കിലാണ് ഈ ആഘോഷം നടന്നത്.

വലിയൊരു പാത്രത്തിൽ ഹൽവ പാചകം ചെയ്യും. ധനമന്ത്രിയുടെ ക്ഷണപ്രകാരം ധനവകുപ്പിലെ ഉദ്യോഗസ്ഥരെല്ലാം ഇവിടെയെത്തും. പാചകം ചെയ്ത അലുവ ഓരോരുത്തർക്കായി വീതിച്ച് നൽകും. ഹൽവ കഴിച്ചുകഴിഞ്ഞാൽ ജീവനക്കാരെല്ലാം നോർത്ത് ബ്ലോക്കിലെ ഏറ്റവും താഴത്തെ നിലയിലേക്ക് പോകും. ഇനി ബജറ്റ് അവതരണ ദിവസം വരെ ഈ ഉദ്യോഗസ്ഥരുടെയെല്ലാം ഊണും ഉറക്കവും ജോലിയുമെല്ലാം ഇവിടെയായിരിക്കും. ചില ഉന്നത ഉദ്യോഗസ്ഥർക്ക് ഒഴികെ മറ്റാർക്കും വീടുകളിൽ പോകാനോ, വീട്ടുകാരെപോലും ഫോണിൽ വിളിക്കാനോ സാധിക്കില്ല.

കേന്ദ്ര ബജറ്റിന്റെ രഹസ്യസ്വഭാവം സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ധനകാര്യമന്ത്രാലയത്തില്‍ എല്ലാ ബജറ്റിനുമുമ്പും ഹല്‍വ സെറിമണി നടത്തുന്നത്. ഇതിന് ശേഷം ജീവനക്കാർ ബജറ്റിന്റെ തിരക്കിട്ട ജോലികളിലേക്ക് കടക്കുകയാണ് പതിവ്. ബജറ്റ് പ്രവർത്തനങ്ങളിൽ ഭാഗമാകുന്ന എല്ലാ ഉദ്യോഗസ്ഥർക്കും ഒരംഗീകാരം കൂടിയാണ് ഈ ചടങ്ങിലേക്കുള്ള ക്ഷണം. 

Follow Us:
Download App:
  • android
  • ios