Asianet News MalayalamAsianet News Malayalam

ഇതാ ഉഗ്രൻ അവസരം, 6 ദിവസം ആമസോണിൽ വമ്പൻ ഓഫർ, 75 ശതമാനം വരെ വിലക്കുറവിൽ എന്തൊക്കെ വാങ്ങാം; അറിയേണ്ടതെല്ലാം

ലാപ്‌ടോപ്പുകൾ, സ്‌മാർട്ട് വാച്ചുകൾ മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളിൽ 75% വരെ, വാഷിംഗ്  മെഷീനുകൾക്കും റഫ്രിജറേറ്ററുകൾക്കും 65% വരെ, സാംസങ്, സോണി, എൽജി, റെഡ്മി തുടങ്ങിയ ബ്രാൻഡ് ടെലിവിഷനുകളിൽ 65% വരെ കിഴിവ് എന്നിവയുണ്ട്

Amazon great freedom festival sale 2024 started 6 August to 11 August up to 75 percentage discount all details here
Author
First Published Aug 6, 2024, 10:22 PM IST | Last Updated Aug 6, 2024, 10:22 PM IST

കൊച്ചി: മികച്ച ഓഫറുകളുമായി ആമസോണിൽ ആഗസ്ത് 11 വരെ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ തുടങ്ങി. ഇന്ന് മുതൽ 6 ദിവസമാണ് ആമസോണിൽ ഓഫ‍ർ പെരുമഴ. ലാപ്‌ടോപ്പുകൾ, സ്‌മാർട്ട് വാച്ചുകൾ മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളിൽ 75% വരെ, വാഷിംഗ്  മെഷീനുകൾക്കും റഫ്രിജറേറ്ററുകൾക്കും 65% വരെ, സാംസങ്, സോണി, എൽജി, റെഡ്മി തുടങ്ങിയ ബ്രാൻഡ് ടെലിവിഷനുകളിൽ 65% വരെ കിഴിവ് എന്നിവയുണ്ട്.

ഹാവെൽസ്, ബജാജ്, പ്രസ്റ്റീജ് തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള അടുക്കള, വീട്ടുപകരണങ്ങൾക്കും കുറഞ്ഞത് 50% കിഴിവ്, ആമസോൺ ഫാഷൻ, ബ്യൂട്ടി ഉൽപ്പന്നങ്ങൾക്ക് 80% വരെ കിഴിവ് തുടങ്ങിയ 1,000-ലധികം ഡീലുകളുമുണ്ട്. ഒപ്പം, 12 മാസം വരെ നോ-കോസ്റ്റ് ഇ എം ഐയും, ആമസോൺ ഫ്രഷ് വഴിയുള്ള ഗ്രോസറി ഡെലിവറിയിൽ 50% വരെ ലാഭം, 30 ലക്ഷത്തിലധികം ദൈനംദിന അവശ്യവസ്തുക്കളിൽ 60% വരെ കിഴിവ് എന്നിവയും ഉൾപ്പെടുന്നു.

കരകൗശല വിദഗ്ധർ, നെയ്ത്തുകാർ, വനിതാ സംരംഭകർ, സ്റ്റാർട്ടപ്പുകൾ, പ്രാദേശിക സ്റ്റോറുകൾ എന്നിവയുൾപ്പെടെ വിവിധ വിൽപ്പനക്കാരിൽ നിന്നുള്ള ദശലക്ഷക്കണക്കിന് ഉൽപ്പന്നങ്ങളിൽ ഓഫറുകൾ ലഭിക്കും. പലചരക്ക്, ഫാഷൻ, ബ്യൂട്ടി വസ്തുക്കൾ, സ്‌മാർട്ട്‌ഫോണുകൾ, ഇലക്‌ട്രോണിക്‌സ്, അടുക്കള - ഗൃഹോപകരണങ്ങൾ തുടങ്ങിയ വിഭാഗങ്ങളിൽ ഡീലുകൾ ലഭ്യമാണ്.

8500 കോടി! എസ്ബിഐ അടക്കം 'വെർച്വൽ പിടിച്ചുപറി' നടത്തിയില്ലേ; മിനിമം ബാലൻസ് പാർലമെന്‍റിൽ ചോദ്യമാക്കി കോൺഗ്രസ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios