പി എം ജൻധൻ അക്കൗണ്ട് പോലുള്ള പാവപ്പെട്ടവരുടെ അക്കൗണ്ടുകളിൽ നിന്നും ഇത്തരത്തിൽ പിഴ ഈടാക്കുന്നില്ലെന്നായിരുന്നു ധനമന്ത്രി നിർമല സീതാരാമന്‍റെ മറുപടി

ദില്ലി: മിനിമം ബാലൻസില്ലാത്ത അക്കൗണ്ടുകളിൽ നിന്നും എസ് ബി ഐ അടക്കമുള്ള പൊതുമേഖലാ ബാങ്കുകൾ 8500 കോടി പിഴ ഈടാക്കിയ സംഭവം പാർലമെന്‍റിൽ ചർച്ചയാക്കി കോൺഗ്രസ്. എസ് ബി ഐ അടക്കമുള്ള ബാങ്കുകളുടെ വെർച്വൽ പിടിച്ചുപറി നിർത്താൻ എന്തു നടപടിയെടുത്തെന്നാണ് രാജ്യസഭയിൽ കോൺ​ഗ്രസ് നേതാവ് രൺദീപ് സിം​ഗ് സുർജേവാല ചോദിച്ചത്. പി എം ജൻധൻ അക്കൗണ്ട് പോലുള്ള പാവപ്പെട്ടവരുടെ അക്കൗണ്ടുകളിൽ നിന്നും ഇത്തരത്തിൽ പിഴ ഈടാക്കുന്നില്ലെന്നായിരുന്നു ധനമന്ത്രി നിർമല സീതാരാമന്‍റെ മറുപടി. മറ്റ് അക്കൗണ്ടുകളിൽ നിന്നാണ് പിഴ ഈടാക്കുന്നതെന്നും ധനമന്ത്രി രാജ്യസഭയിൽ മറുപടി പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

യുവതി ബസിൽ നിന്ന് ഇറങ്ങുന്നേയില്ല, പൊലീസെത്തിയപ്പോൾ മർദ്ദനം; പരാക്രമം കാട്ടിയത് മയക്കുമരുന്ന് ലഹരിയിൽ,അറസ്റ്റ്

ദുരന്തത്തിൽ വയനാടിന് കൈത്താങ്ങുമായി യൂസഫലി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് കോടി കൈമാറി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം