Asianet News MalayalamAsianet News Malayalam

ഇന്ത്യൻ സംരംഭകർക്ക് ഒരു സന്തോഷവാർത്ത; ആമസോൺ 7000 കോടി രൂപ നിക്ഷേപിക്കും

ഏതാണ്ട് ഏഴായിരം കോടിയോളം രൂപ നിക്ഷേപമാണ് ജെഫ് ബെസോസ്‌ നടത്തുന്നത്. 2025ൽ പത്ത്‌ ബില്യണ്‍ ഡോളറിന്റെ മേക് ഇൻ ഇന്ത്യ ഉത്പന്നങ്ങൾ ആമസോണ് കയറ്റുമതി ചെയ്യും

Amazon investing 1 billion in india
Author
Delhi, First Published Jan 15, 2020, 3:16 PM IST

ദില്ലി: ഇന്ത്യയിലെ ചെറുകിട ഇടത്തരം ബിസിനസുകൾ ഡിജിറ്റൈസ് ചെയ്യാൻ ഒരു ബില്യണ്‍ ഡോളർ നിക്ഷേപിക്കുമെന്ന് ആമസോണ്‍ മേധാവി ജെഫ് ബെസോസ്. ഏതാണ്ട് ഏഴായിരം കോടിയോളം രൂപ നിക്ഷേപമാണ് ജെഫ് ബെസോസ്‌ നടത്തുന്നത്. 2025ൽ പത്ത്‌ ബില്യണ്‍ ഡോളറിന്റെ മേക് ഇൻ ഇന്ത്യ ഉത്പന്നങ്ങൾ ആമസോണ് കയറ്റുമതി ചെയ്യും. 

"ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാണ്. ഈ രാജ്യത്തിന് ഒരുപാട് പ്രത്യേകതകളുണ്ട്. ലോകത്തെ ഏറ്റവും വലുതും പ്രായമേറിയതുമായ ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഖ്യമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട സഖ്യം," എന്നും ജെഫ് ബെസോസ് അഭിപ്രായപ്പെട്ടു.

ഔദ്യോഗിക ആവശ്യങ്ങൾക്കായാണ് ആമസോൺ സിഇഒ ജെഫ് ബെസോസ് ഇന്ത്യയിൽ എത്തിയത്. മുകേഷ് അംബാനി, രത്തൻ ടാറ്റ, ഷാരൂഖ്ഖാൻ എന്നിവരുമായി ആയി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

ആമസോൺ മേധാവിക്കെതിരെ ഇന്ത്യയിൽ ചെറുകിട വ്യാപാരികൾ പ്രതിഷേധം സംഘടിപ്പിക്കും; റിപ്പോർട്ട്

സ്മാര്‍ട്ട് ടിവികളുമായി റിയല്‍മെ, 55 ഇഞ്ച് ടിവി 40,000 രൂപയ്ക്കു വില്‍ക്കാനൊരുങ്ങുന്നു

Follow Us:
Download App:
  • android
  • ios